സി​വി​ൽ സ​ർ​വീ​സ് റാ​ങ്ക് ജേ​താ​വി​ന് ആ​ദ​രം നാ​ളെ
Tuesday, October 26, 2021 11:11 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലെ 256-ാം റാ​ങ്ക് ജേ​താ​വ് എ.​എ​ൽ. രേ​ഷ്മ​യ്ക്ക് സ്വ​ദേ​ശാ​ഭി​മാ​നി ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ ആ​ദ​രി​ക്കും. നിം​സ് മെ​ഡി​സി​റ്റി​യി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ചേ​രു​ന്ന സ​മ്മേ​ള​നം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ്മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ർ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, നിം​സ് എം​ഡി ഫൈ​സ​ൽ ഖാ​ൻ, അ​ഡ്വ. വി​നോ​ദ് സെ​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വി​വി​ധ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ച​ട​ങ്ങി​ൽ രേ​ഷ്മ​യെ ആ​ദ​രി​ക്കും.