കെ. ​മു​ര​ളീ​ധ​ര​നെ​തി​രേ പ്ര​മേ​യം: യു​ഡി​എ​ഫ് ഇ​റ​ങ്ങി​പ്പോ​യി
Wednesday, October 27, 2021 11:27 PM IST
തി​രു​വ​ന​ന്ത​പു​രം : കോ​ർ​പ​റേ​ഷ​നി​ലെ നി​കു​തി വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ളി​ച്ചു കൂ​ട്ടി​യ പ്ര​ത്യേ​ക കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങി​പ്പോ​യി. കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​നി​ടെ ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ ക​ട​ന്ന് കൗ​ണ്‍​സി​ൽ ഹാ​ളി​നു മു​ന്നി​ൽ മു​ദ്രാ​വാ​ക്യം വി​ളി​യു​മാ​യി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ചു.
കൗ​ണ്‍​സി​ൽ യോ​ഗം ക​ഴി​ഞ്ഞി​റ​ങ്ങി​യ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കു പു​റ​ത്തു ക​ട​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നി​ല​യു​റ​പ്പി​ച്ചു. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കൗ​ണ്‍​സി​ല​ർ​മാ​ർ കൗ​ണ്‍​സി​ൽ ഹാ​ളി​നു​ള്ളി​ൽ നി​ല​യു​റ​പ്പി​ച്ച​തോ​ടെ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തു.
തു​ട​ർ​ന്ന് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഇ​ട​പെ​ട്ട് നേ​താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഗേ​റ്റി​നു പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷ​ത്തി​ന് അ​യ​വ് വ​ന്ന​ത്.​ബി​ജെ​പി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വി​ളി​ച്ചു കൂ​ട്ടി​യ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ കെ. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കാ​നാ​ണ് മേ​യ​ർ ആ​ദ്യം അ​നു​മ​തി ന​ൽ​കി​യ​ത്. എ​ൽ​ഡി​എ​ഫി​ലെ ബി.​ആ​ർ. അ​നി​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി​യ​തോ​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി മു​ദ്രാ​വാ​ക്യം വി​ളി തു​ട​ങ്ങി. മു​ര​ളീ​ധ​ര​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ കെ. ​മു​ര​ളീ​ധ​ര​നാ​യി യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഉ​ച്ച​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.
രാ​ഖി ര​വി​കു​മാ​ർ പ്ര​മേ​യ​ത്തെ പി​ന്താ​ങ്ങി.​തു​ട​ർ​ന്ന് ബി​ജെ​പി​ക്കാ​യി വി​ഷ​യം അ​വ​ത​രി​പ്പി​ക്കാ​ൻ തി​രു​മ​ല അ​നി​ലി​നെ വി​ളി​ച്ചു. ന​ഗ​ര​സ​ഭ​യി​ലെ നി​കു​തി ത​ട്ടി​പ്പ് വി​ഷ​യ​ത്തി​ൽ ബി​ജെ​പി ന​ട​ത്തു​ന്ന സ​മ​രം 28 ദി​വ​സം പി​ന്നി​ട്ട​താ​യും ഭ​ര​ണ​ക​ക്ഷി യൂ​ണി​യ​ൻ​കാ​രെ ര​ക്ഷി​ക്കാ​നാ​ണ് അ​റ​സ്റ്റ് വൈ​കി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
ഇ​തി​നി​ടെ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ നി​ന്നി​റ​ങ്ങി​പോ​കു​ക​യും ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ലി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ബി​ജെ​പി​യി​ലെ ഗി​രി​കു​മാ​റി​ന്‍റെ പ്ര​സം​ഗ​ത്തി​നി​ടെ മേ​യ​ർ ഇ​ട​പെ​ട്ടു. നി​കു​തി അ​ട​യ്ക്കാ​ത്ത​വ​ർ​ക്കെ​തി​രേ റ​വ​ന്യൂ റി​ക്ക​വ​റി വ​രു​ന്ന​താ​യി ബി​ജെ​പി സ​മ​ര​ത്തി​നി​ട​യി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​താ​യും താ​ൻ അ​ങ്ങ​നെ​യൊ​രു കാ​ര്യം ആ​രേ​യും അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
എ​ന്തെ​ല്ലാം കാ​ര്യ​ങ്ങ​ളാ​ണ് സി​പി​എം ത​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​തേ​പോ​ലെ ഇ​തി​നെ​യും ക​ണ​ക്കാ​ക്കി​യാ​ൽ മ​തി​യെ​ന്നും ബി​ജെ​പി അം​ഗ​ങ്ങ​ൾ മ​റു​പ​ടി ന​ൽ​കി. നി​കു​തി ത​ട്ടി​പ്പു വി​ഷ​യ​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച് തു​ട​ർ​ന്ന് സം​സാ​രി​ച്ച ഡ​പ്യൂ​ട്ടി മേ​യ​ർ വി​വ​രി​ച്ചു.
റ​വ​ന്യൂ റി​ക്ക​വ​റി വ​രു​ന്ന​താ​യി വ്യാ​ജ പ്ര​ച​ര​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ബി​ജെ​പി അം​ഗ​ങ്ങ​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ കാ​ര്യം മേ​യ​ർ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.​
കോ​ർ​പ​റേ​ഷ​നി​ൽ അ​ട​ച്ച തു​ക​യ്ക്ക് ര​സീ​ത് ഉ​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും അ​ട​ച്ച തു​ക സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും എ​ത്ര ത​വ​ണ നു​ണ പ്ര​ച​രി​പ്പി​ച്ചാ​ലും ഒ​രു ദി​വ​സം നു​ണ ത​ക​ർ​ന്നു വീ​ഴു​മെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.