വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സി​നു മു​ന്നി​ൽ ഐ​എ​ൻ​ടി​യു​സി ധ​ർ​ണ ന​ട​ത്തി
Wednesday, October 27, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ര്യാ​പു​രം ശ്രീ​കു​മാ​ർ . ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, അ​ഥോ​റി​റ്റി​യെ സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ത്തു അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ഹെ​ഡ് ഓ​പ്പ​റേ​റ്റ​ർ സൂ​പ്പ​ർ​വൈ​സ​റി സ്ഥി​ര​പ്പെ​ടു​ത്തു​ക, ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 50 വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ ധ​ർ​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം കേ​ന്ദ്ര കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ നി​ർ​വ​ഹി​ച്ച്പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി .​ബി​ജു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ പി.​എ​സ്. ഷാ​ജി, റി​ജി​ത് ച​ന്ദ്ര​ൻ, സി .​എ​സ്. ജോ​യി സിം​ഗ്, വി.​വി​നോ​ദ്, സി. ​സു​ഭാ​ഷ്, പി .​സ​ന്ധ്യ, ജോ​ണി ജോ​സ്, എ​സ്. ഗോ​പ​കു​മാ​ർ, കെ. ​സു​രേ​ന്ദ്ര​ൻ, ജി. ​അ​നി​ൽ​കു​മാ​ർ, പി. ​ജെ. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പാ​റ്റൂ​ർ ഡി​വി​ഷ​ന് ഓ​ഫീ​സി​നു മു​ന്നി​ൽ ആ​നാ​ട് ജ​യ​നും നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ജോ​സ്ഫ്രാ​ങ്കി​ളി​നും വി​നോ​ദ് സെ​നും അ​രു​വി​ക്ക​ര ഡി​വി​ഷ​നു മു​ന്നി​ൽ സി.​ആ​ർ. ഉ​ദ​യ​കു​മാ​റും, അ​ഡ്വ.​എ.​എ.​ഹ​ക്കീ​മും കു​ര്യാ​ത്തി സ​ബ് ഡി​വി​ഷ​ന് മു​ന്നി​ൽ ജി.​ആ​ർ. രാ​ജേ​ഷും തി​രു​വ​ന​ന്ത​പു​രം സ​ർ​ക്കി​ൾ ഓ​ഫീ​സി​നു മു​ന്നി​ൽ പി. ​ബി​ജു​വും രാ​ജാ​ജി​പു​രം മ​ഹേ​ഷും ആ​റ്റി​ങ്ങ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ആ​റ്റി​ങ്ങ​ൽ അ​ജി​ത്തും തോ​ട്ട് വാ​രം ഉ​ണ്ണി​കൃ​ഷ്ണ​നും നാ​ഥും പ്ര​തി​ഷേ​ധ ധ​ർ​ണ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.