മാ​റ​ന​ല്ലൂ​രി​ൽ വാ​ത​ക​ശ്മ​ശാ​ന നി​ർ​മാ​ണം തു​ട​ങ്ങി
Sunday, November 21, 2021 11:24 PM IST
കാ​ട്ടാ​ക്ക​ട : മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വൈ​ദ്യു​ത ശ്മ​ശാ​ന​ത്തോ​ടു​ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന വാ​ത​ക​ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​ദ്യു​ത​ശ്മ​ശാ​നം സ്ഥി​തി​ചെ​യ്യു​ന്ന ഒ​രേ​ക്ക​ർ അ​റു​പ​ത്തി​യ​ഞ്ച് സെ​ന്‍റ് സ്ഥ​ല​ത്ത് നി​ർ​മി​ക്കു​ന്ന വാ​ത​ക ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​ല​വി​ൽ ഒ​രു​ദി​വ​സം എ​ട്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​വി​ടെ സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്.

കോ​വി​ഡ് കാ​ല​ത്ത് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​ന് വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​ർ​ക്ക് ഇ​വി​ട​ത്തെ പ​രി​മി​തി കാ​ര​ണം മ​ട​ങ്ങി​പ്പോ​കേ​ണ്ട അ​വ​സ്ഥ​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് ബാ​ക്കി​യു​ള്ള സ്ഥ​ലം​കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 1.52 കോ​ടി രൂ​പ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു​ഫ​ണ്ടാ​യ 45 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ച്ചാ​ണ് വാ​ത​ക​ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​ത്.

വൈ​ദ്യു​ത​ശ്മ​ശാ​നം സ്ഥി​തി​ചെ​യ്യു​ന്നി​ട​ത്ത് മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​ർ​ക്കും, ശ​ല​ഭ​ത്തോ​ട്ട​വും നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഇ​തി​നാ​യി നാ​ലു​ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. വാ​ത​ക ശ്മ​ശാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടു​കൂ​ടി ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കും യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.