24 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും പ്ര​തി​ക്ക് ജാ​മ്യ​മി​ല്ല
Friday, November 26, 2021 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​തു വ​ർ​ഷ​ത്തി​ല​ധി​കം പോ​ലീ​സി​നെ വെ​ട്ടി​ച്ചു ന​ട​ന്ന് ഒ​ടു​വി​ൽ പി​ടി​യി​ലാ​യ ക​ട​യ്ക്കാ​വൂ​ർ കു​മാ​ർ വ​ധ​ക്കേ​സി​ലെ പ്ര​തി​ക്കു ജാ​മ്യം നി​ഷേ​ധി​ച്ചു.
1997 മാ​ർ​ച്ചി​ൽ ക​ട​യ്ക്കാ​വൂ​ർ കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28 ന് ​അ​റ​സ്റ്റി​ലാ​യ ബി​ജു​വി​ന്‍റെ (ആ​റ്റി​ങ്ങ​ൽ അ​യ്യ​പ്പ​ൻ )ജാ​മ്യാ​പേ​ക്ഷ​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്. 24 വ​ർ​ഷം മു​ൻ​പ് ന​ട​ത്തി​യ കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ​യ്ക്ക് മു​ൻ​പ് പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചാ​ൽ പ്ര​തി വീ​ണ്ടും ഒ​ളി​വി​ൽ പോ​വും എ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​വും പ്ര​തി​യു​ടെ പ​ശ്ചാ​ത്ത​ലം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി ജാ​മ്യം ത​ള്ളി​യ​ത്.​ഇ​തോ​ടെ ഈ ​കേ​സി​ൽ പ്ര​തി റി​മാ​ൻ​ഡ് പ്ര​തി​യാ​യി വി​ചാ​ര​ണ നേ​രി​ട​ണം.​തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 1997 മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി കു​മാ​റി​നെ ബി​ജു​വി​ന്‍റെ ഗു​ണ്ടാ സം​ഘം വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ബി​ജു​വി​നെ റോ​ഡി​ൽ വ​ച്ചു ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു മ​ര​ണ​പ്പെ​ട്ട കു​മാ​ർ.
ഈ ​കേ​സി​ൽ കു​മാ​റി​നെ കോ​ട​തി വെ​റു​തെ വി​ട്ട​തി​ലു​ള്ള വി​രോ​ധ​മാ​ണ് കു​മാ​റി​ന്‍റെ വ​ധ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് ജി​ല്ലാ കോ​ട​തി പ്ര​തി​യു​ടെ ജാ​മ്യം ത​ള്ളു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹ​രീ​ഷ് കു​മാ​ർ ഹാ​ജ​രാ​യി.