പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ്റ്റേ​ചെ​യ്തു
Friday, November 26, 2021 11:20 PM IST
വി​ഴി​ഞ്ഞം : ക​രും​കു​ളം പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് സം​സ്ഥാ​ന ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ്റ്റേ​ചെ​യ്തു. ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ലെ 12 ാം വാ​ർ​ഡ് ചെ​ക്കി​ട്ട​വി​ളാ​കം വാ​ർ​ഡം​ഗം ക​രു​കു​ളം രാ​ജ​നെ അ​യോ​ഗ്യ​നാ​ക്കി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ലി​ൽ സോ​ണി​യു​ടെ ന​ട​പ​ടി​യാ​ണ് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ സ്റ്റേ ​ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത് .കാ​ര​ണ​മി​ല്ലാ​തെ മൂ​ന്ന് ക​മ്മി​റ്റി​ക​ളി​ൽ അം​ഗം പ​ങ്കെ​ടു​ത്തി​ല്ലെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് സെ​ക്ര​ട്ട​റി കോ​ൺ​ഗ്ര​സ് അം​ഗ​ത്തെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ഇ​ത്ചോ​ദ്യം ചെ​യ്താ​ണ് ക​രും​കു​ളം രാ​ജ​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.​ര​ണ്ട്ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി ത​ന്നെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് പ​രാ​തി പ​രി​ശോ​ധി​ച്ച ക​മ്മീ​ഷ​ൻ ഇ​നി ഒ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി സ്റ്റേ ​ചെ​യ്ത​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്.​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ലീ​ൽ​സോ​ണി ഇ​ന്ന​ലെ മു​ത​ൽ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു .