ക​ള​ക്‌​ഷ​ൻ തു​ക​യി​ൽ ക്ര​മ​ക്കേ​ട്; വ​നി​താ ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Saturday, November 27, 2021 11:20 PM IST
കാ​ട്ടാ​ക്ക​ട: ക​ള​ക്‌​ഷ​ൻ തു​ക​യി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ വ​നി​താ ക​ണ്ട​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ പി.​വി.​പ്രി​യാ ല​ക്ഷ്മി​യെ​യാ​ണ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ (വി​ജി​ല​ൻ​സ്) അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 11ന് ​മാ​ന്വ​ൽ റാ​ക്ക്, വേ ​ബി​ൽ എ​ന്നി​വ ഒ​ത്തു​നോ​ക്കാ​തെ ക​ള​ക്‌​ഷ​ൻ തു​ക​യാ​യ 2750 രൂ​പ​യ്ക്ക് പ​ക​രം 734 രൂ​പ കു​റ​ച്ച് 2016 രൂ​പ മാ​ത്രം അ​ട​ച്ച​തി​നാ​ണ് ന​ട​പ​ടി.

ജി​വി രാ​ജ സ്കൂ​ൾ
പ്രി​ൻ​സി​പ്പ​ലി​നെ
സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ ജീ​വ​ന​ക്കാ​രി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​വി രാ​ജ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​എ​സ്. പ്ര​ദീ​പി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.​പ്ര​ദീ​പി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്നും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യെ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി ചു​മ​ത​ല​പ്പെ​ടു​ത്ത​ണം എ​ന്നു​മു​ള്ള ശി​പാ​ർ​ശ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​ക്ക് കൈ​മാ​റി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.