കെ​എ​സ്ആ​ർ​ടി​സി​യി​ൽ ട്രാ​വ​ൽ കാ​ർ​ഡും ഗു​ഡ് ഡേ ​ടി​ക്ക​റ്റും ഇ​ന്നു മു​ത​ൽ
Sunday, November 28, 2021 11:35 PM IST
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യാ​ത്ര​ക്കാ​ർ​ക്കാ​യി ട്രാ​വ​ൽ കാ​ർ​ഡും ഗു​ഡ് ഡേ ​ടി​ക്ക​റ്റും ഇ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കും. ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട് പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​ണ് ഈ ​പ​ദ്ധ​തി​ക​ളെ​ന്ന് മാ​നേ​ജ്മെ​ന്‍റ്.
തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ൽ ന​ട​പ്പാ​ക്കു​ന്ന സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളും തി​ങ്ക​ളാ​ഴ്ച ഓ​ടി​തു​ട​ങ്ങും.
50 രൂ​പ​യു​ടെ ട്രാ​വ​ൽ കാ​ർ​ഡ് ആ​ദ്യ​മെ​ടു​ക്കു​ന്ന​വ​ർ​ക്ക് 100 രു​പ​യു​ടെ മൂ​ല്യ​ത്തി​ന് യാ​ത്ര ചെ​യ്യാം എ​ന്ന ഓ​ഫ​റും ഉ​ണ്ട്. ബ​സി​ൽ നി​ന്നോ ബ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നോ ട്രാ​വ​ൽ കാ​ർ​ഡ് ല​ഭി​ക്കും. 2000 രു​പ​യ്ക്ക് വ​രെ റീ​ചാ​ർ​ജ് ചെ​യ്യാം.
ബ​സി​ലോ ബ​സ് സ്റ്റേ​ഷ​നി​ലോ റീ​ചാ​ർ​ജ് ചെ​യ്യാം. ട്രാ​വ​ൽ കാ​ർ​ഡ് എ​ടു​ക്കു​ന്ന​യാ​ളി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ആ​നു​കൂ​ല്യ​വു​മു​ണ്ട്. സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളി​ലേ​യ്ക്കാ​ണ് ഗു​ഡ് ഡേ ​ടി​ക്ക​റ്റ്.
ഒ​രു ഗു​ഡ് ഡേ ​ടി​ക്ക​റ്റെ​ടു​ത്താ​ൽ 24 മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്യാം. സി​റ്റി സ​ർ​ക്കു​ല​ർ ബ​സു​ക​ളു​ള്ള റൂ​ട്ടു​ക​ളി​ൽ എ​വി​ടെ​യും യാ​ത്ര ചെ​യ്യാം. പെ​ട്ടെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന പ്ര​ത്യേ​ക നി​റ​ങ്ങ​ളോ​ടു കൂ​ടി​യ​താ​ണ് സി​റ്റി സ​ർ​ക്കു​ല​ർ സ​ർ​വീ​സ് ബ​സ്. ഏ​ഴ് റൂ​ട്ടു​ക​ളി​ലാ​ണ് സി​റ്റി സ​ർ​ക്കു​ല​റി​ന്‍റെ സ​ർ​വീ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ 10, 15 മി​നി​ട്ടു​ക​ൾ ഇ​ട​വി​ട്ട് ഓ​രോ റൂ​ട്ടി​ലും സ​ർ​വീ​സു​ക​ൾ ന​ട​ത്തും.
സി​റ്റി സ​ർ​ക്കു​ല​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ട്രാ​വ​ൽ കാ​ർ​ഡി​ന്‍റെ വി​ല്പ​ന മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും ഗു​ഡ് ഡേ ​ടി​ക്ക​റ്റി​ന്‍റെ വി​ത​ര​ണം മ​ന്ത്രി ജി.​ആ​ർ. അ​നി​ലും നി​ർ​വ​ഹി​ക്കും. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.