നെ​ടു​മ​ങ്ങാ​ട് പോ​ളി​ടെ​ക്നി​ക്കി​ൽ പ്ര​വേ​ശ​നം
Monday, November 29, 2021 11:35 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് സ​ർ​ക്കാ​ർ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മൂ​ന്ന് സീ​റ്റി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പു​തു​താ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ന്ന് രാ​വി​ലെ 11ന് ​മു​മ്പാ​യി പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ ര​ക്ഷി​താ​വി​നൊ​പ്പം നേ​രി​ട്ട് ഹാ​ജ​രാ​ക​ണം.
നി​ല​വി​ലെ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം. ഒ​ഴി​വു​ക​ൾ സ്ഥാ​പ​ന​ത​ല​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നു​ത​ന്നെ നി​ക​ത്താം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ അ​പേ​ക്ഷാ ഫീ​സാ​യി എ​സ്‌​സി എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ 75 രൂ​പ​യും മ​റ്റു​ള്ള​വ​ർ 150 രൂ​പ​യും ഓ​ൺ​ലൈ​നാ​യി അ​ട​യ്ക്ക​ണം. ഫോ​ൺ: 7510570372.