ഫ്ലീ ​മാ​ർ​ക്ക​റ്റ് സ​മാ​പി​ച്ചു
Tuesday, November 30, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം : വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ട്ടി​യൂ​ർ​ക്കാ​വ് യൂ​ത്ത് ബ്രി​ഗേ​ഡ് (വൈ​ബ്) സം​ഘ​ടി​പ്പി​ച്ച ഫ്ളീ​മാ​ർ​ക്ക​റ്റ് (കൈ​മാ​റ്റ ച​ന്ത) സ​മാ​പി​ച്ചു.
വൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പേ​രൂ​ർ​ക്ക​ട വി​ന്നേ​ഴ്സ് ലൈ​ബ്ര​റി ഹാ​ളി​ലാ​ണ് ഫ്ലീ ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്. ടെ​ലി​വി​ഷ​ൻ, ക​ളി​ക്കോ​പ്പു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ, ബാ​ഗു​ക​ൾ, പാ​ത്ര​ങ്ങ​ൾ, ഫാ​ൻ, ഹോ​സ്പി​റ്റ​ൽ ബെ​ഡ്, റേ​ഡി​യോ, മൊ​ബൈ​ൽ ഫോ​ൺ, അ​ല​ങ്കാ​ര വ​സ്തു​ക്ക​ൾ തു​ട​ങ്ങി നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ ഫ്ലീ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് എ​ത്തി.
132 പേ​രാ​ണ് ഇ​ത്ത​വ​ണ ഫ്ലീ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്.
96 പേ​ർ ഫ്ലീ ​മാ​ർ​ക്ക​റ്റി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ കൈ​പ്പ​റ്റി. സൗ​ജ​ന്യ​മാ​യാ​ണ് ഫ്ലീ ​മാ​ർ​ക്ക​റ്റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തും കൈ​മാ​റു​ന്ന​തും.
സ​മാ​പ​ന ദി​വ​സം ഫ്ലീ ​മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ടു​ത്ത ത​വ​ണ മു​ത​ൽ പ്ര​വ​ർ​ത്ത​ന സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​യി ക്ര​മീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞു.
പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളാ​യ ഗ്രീ​ൻ ആ​ർ​മി, ത​ണ​ൽ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് വൈ​ബ് ഫ്ലീ ​മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ച​ത്.