ക​ണി​യാ​പു​രം റോ​ഡി​ൽ ക​ലു​ങ്ക് ത​ക​ർ​ന്നു
Tuesday, November 30, 2021 11:07 PM IST
ക​ഴ​ക്കൂ​ട്ടം : തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ്റു​മു​ക്ക് - ക​ണി​യാ​പു​രം റോ​ഡി​ൽ ക​ലു​ങ്ക് ത​ക​ർ​ന്ന് റോഡിൽ കുഴി രൂപപ്പെട്ടു. മ​ഴ​യി​ൽ പ​ടി​ഞ്ഞാ​റ്റു​മു​ക്ക് പ​രു​ത്തി ഏ​ലാ​യി​ലെ തോ​ടു ക​ര​ക​വി​ഞ്ഞ് റോ​ഡി​ന് കു​റു​കെ​യു​ള്ള ക​ലു​ങ്കി​ന​ടി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ടി​ഞ്ഞു​കൂ​ടി വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്നു.
ഇ​താ​ണ് ക​ലു​ങ്ക് ത​ക​രാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ലു​ങ്ക് ത​ക​ർ​ന്ന​തോ​ടെ ഇ​തു​വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ത​ക​ർ​ന്ന ക​ലു​ങ്ക് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു

മ​ണ്ണി​ടി​ഞ്ഞ് വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ൽ

നേ​മം : ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള പാ​ത​യ്ക്ക​രി​കി​ല്‍ മ​ണ്ണി​ടി​ഞ്ഞ് പ​ള്ളി​ച്ച​ല്‍ തോ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള വീ​ടി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പ്രേ​മ​ല​ത​യു​ടെ ഇ​രു​നി​ല വീ​ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. മ​ണ്ണി​ടി​ഞ്ഞ​തോ​ടെ ഇൗ ​വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള മ​റ്റ് വീ​ടു​ക​ളും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി.​മ​ണ്ണ് ഇ​ടി​ഞ്ഞ സ്ഥ​ലം ഇ​റി​ഗേ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു. ഇ​റി​ഗേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ തോ​ടി​നു സ​മീ​പ​ത്താ​യി മ​തി​ൽ നി​ർ​മി​ച്ച​തി​നം വീ​ട്ടു​കാ​ര്‍​ക്ക് നേ​ര​ത്തെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.