പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി​ക്കൊ​പ്പം വി​ട്ട സം​ഭ​വം : പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ഡി​വൈ​എ​സ്പി​ക്ക് മൊ​ഴി ന​ൽ​കി
Thursday, December 2, 2021 11:22 PM IST
കാ​ട്ടാ​ക്ക​ട : പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യെ പ്ര​തി​ക്കൊ​പ്പം വി​ട്ട മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​നെ​തി​രെ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി​ഓ​ഫീ​സി​ലെ​ത്തി​മൊ​ഴി ന​ൽ​കി.​സം​ഭ​വ​ത്തി​ൽ യു​വ​തി മു​ഖ്യ​മ​ന്ത്രി​യ്ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ​ത്തി​മൊ​ഴി ന​ൽ​കി​യ​ത്. മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് പോ​ക്സോ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു സു​ര​ക്ഷാ ന​ൽ​കി​യി​ല്ലെ​ന്നും കേ​സ്‌ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.
മ​ക​ളെ പീ​ഡി​പ്പി​ച്ച ര​ണ്ടാം ഭ​ർ​ത്താ​വി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പോ​ക്സോ കേ​സി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ​ച്ച​വ​രു​ത്തി​യ​ത് തു​ട​ർ സം​ഭ​വ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി എ​ന്നും ത​നി​ക്കെ​തി​രെ​യു​ള്ള കേ​സു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും ഇ​വ​ർ ഡി​വൈ​എ​സ്പി​ക്ക് മൊ​ഴി ന​ൽ​കി.
കേ​സ് ര​ജി​സ്റ്റ​ർ​ചെ​യ്യാ​നും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്താ​നും താ​മ​സി​പ്പി​ക്കു​ക​യും സ്വ​യം ക​ഴു​ത്തി​ൽ മു​റി​വ് ഉ​ണ്ടാ​ക്കി അ​ത് ത​ന്‍റെ പേ​രി​ലാ​ക്കി ജ​യി​ലി​ൽ അ​ട​ച്ച​തി​ന് പി​ന്നി​ൽ ഉ​ന്ന​ത ഇ​ട​പെ​ട​ലു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു.​ക​ഴി​ഞ്ഞ ഒാ​ഗ​സ്റ്റ് ഒ​ന്നി​ന് ന​ട​ന്ന സം​ഭ​വ​ത്തി​ൽ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​നെ​തി​രെ​യാ​ണ് യു​വ​തി ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യ​ത്. വ്യോ​മ​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ണ്ടാം ഭ​ർ​ത്താ​വ് ത​ന്‍റെ ആ​റു വ​യ​സു​കാ​രി​യാ​യ മ​ക​ളെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി​ട്ടും ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നാ​ണ് മും​ബൈ മ​ല​യാ​ളി​കൂ​ടി​യാ​യ യു​വ​തി മു​ഖ്യ​മ​ന്ത്രി​യ്ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.​അ​മ്മ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്ത പോ​ലീ​സ് അ​ന്നു രാ​ത്രി​ത​ന്നെ പ്ര​തി താ​മ​സി​ക്കു​ന്ന​വീ​ട്ടി​ൽ വ​നി​താ പോ​ലീ​സി​നൊ​പ്പം ഇ​രു​വ​രെ​യും വി​ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സ് പോ​യ​ശേ​ഷം ര​ണ്ടാം ഭ​ർ​ത്താ​വ് വീ​ട്ടി​ലെ​ത്തി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും മ​ക​ളെ ക​ട​ന്ന്പി​ടി​ച്ച് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു .ത​ട​യാ​നെ​ത്തി​യ​പ്പോ​ൾ ത​ന്‍റെ​മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് ര​ണ്ടാം നി​ല​വ​രെ കൊ​ണ്ട് പോ​യെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കി​യ മൊ​ഴി. ര​ണ്ടാം ഭ​ർ​ത്താ​വി​ന്‍റെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ച​ത് താ​ന​ല്ലെ​ന്നും മു​റി​വേ​റ്റ​തി​ന്‍റെ യാ​തൊ​രു തെ​ളി​വും വീ​ട്ടി​ല്ലി​ല്ലെ​ന്നു​മാ​ണ് യു​വ​തി പ​റ​ഞ്ഞു.
ത​ങ്ങ​ൾ​ക്ക് മ​ല​യി​ൻ​കീ​ഴ് പോ​ലീ​സി​ൽ നി​ന്നും നീ​തി ല​ഭി​ക്കി​ലെ​ന്നും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് കേ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യു​വ​തി പ​റ​ഞ്ഞു.​കു​ട്ടി​യെ റ​സ്ക്യൂ​ഹോ​മി​ലാ​ണ് ആ​ക്കി​യ​തെ​ന്നും ഈ ​കു​ട്ടി​യു​ടെ മാ​താ​വ് ജ​യി​ൽ മോ​ചി​ത​മാ​യ​തു​നു​ശേ​ഷം അ​വി​ടെ നി​ന്നും കൂ​ട്ടി​കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു​വെ​ന്നും ഡി​വൈ​എ​സ്പി പ്ര​ശാ​ന്ത് പ​റ​ഞ്ഞു.
ഇ​വ​രു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് മ​ര​ണ​പ്പെ​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹ​മാ​ണ് ഇ​വ​രെ ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി​യ​ത​ന്നെും പോ​ലീ​സ് പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.