നി​യ​ന്ത്ര​ണം വി​ട്ട ലോ​റി മ​തി​ലും കാ​റും ത​ക​ർ​ത്തു
Tuesday, December 7, 2021 11:49 PM IST
ക​ഴ​ക്കൂ​ട്ടം: നി​യ​ന്ത്ര​ണം വി​ട്ട ലോ​റി വീ​ടി​ന്‍റെ മ​തി​ലും കാ​റും ത​ക​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​ട്ട​യ​കോ​ണം കൈ​ലാ​സ​ത്തി​ൽ അ​നു​രാ​ജി​ന്‍റെ വീ​ടി​ന്‍റെ മ​തി​ലാ​ണ് ത​ക​ർത്ത​ത്.​സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ വീ​ടു നി​ർ​മി​ക്കാ​നാ​യി മ​ൺ​ക​ട്ട കൊ​ണ്ടു​വ​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

മ​ണ്ണു​ദി​നാ​ച​ര​ണം: പ്ര​ദ​ർ​ശ​നം ന​ട​ത്തി

നേ​മം: മ​ണ്ണു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നേ​മം ഗ​വ.​യു​പി​എ​സി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.​മു​ൻ രാ​ഷ്ട്ര​പ​തി എ.​പി.​ജെ അ​ബ്ദു​ൾ ക​ലാ​മി​ന്‍റെ മ​ണ​ൽ ചി​ത്ര​മു​ൾ​പ്പെ​ടെ 700 ല​ധി​കം മ​ണ​ൽ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് മു​രു​ക​ൻ ക​സ്തൂ​ർ​ബ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
​മ​ണ​ൽ ചി​ത്ര​ങ്ങ​ളു​ടെ​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച മ​ണ്ണു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​നം, ത​ത്സ​മ​യ മ​ണ​ൽ ചി​ത്ര നി​ർ​മാ​ണം, മ​ണ്ണു​ക​ളു​ടെ വൈ​വി​ധ്യം തി​രി​ച്ച​റി​യാ​നു​ള്ള പ്ര​കൃ​തി ന​ട​ത്തം എ​ന്നി​വ ന​ട​ന്നു.​ഹെ​ഡ്മാ​സ്റ്റ​ർ എ.​എ​സ്.​മ​ൻ​സൂ​ർ, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് എം.​ആ​ർ. സൗ​മ്യ, എം.​മു​ഹ​മ്മ​ദ്, സി​ന്ധു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.