വെ​ള്ള​റ​ട മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ല്ലാ​മ​രു​ന്നു​ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം​ചെ​യ്യും
Wednesday, December 8, 2021 11:53 PM IST
വെ​ള്ള​റ​ട: ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് വെ​ള്ള​റ​ട മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നി​ന്നും എ​ല്ലാ​മ​രു​ന്ന്ക​ളും സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ്മോ​ഹ​ന്‍. ഇ​ന്ന​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ആ​ശു​പ​ത്രി വി​ക​സ​ന​സ​മ​തി യോ​ഗം ഉ​ത്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഡോ. ​ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രാ​യ അ​രു​ണാ, ആ​തി​ര, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​ജി. മം​ഗ​ള്‍​ദാ​സ്, ജി​വ​ന​ക്കാ​രാ​യ സു​മ, വി​ജ​യ​കു​മാ​രി, വി​മ​ല, ജ​യ​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

തൊ​ഴി​ല്‍ മേ​ള 11ന്

​തി​രു​വ​ന​ന്ത​പു​രം: നാ​ഷ​ണ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് സ​ര്‍​വീ​സ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചും കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റും സം​യു​ക്ത​മാ​യി 11ന് ​നി​യു​ക്തി തൊ​ഴി​ല്‍ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.
യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് കാ​മ്പ​സി​ല്‍ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ നി​ര​വ​ധി ക​മ്പ​നി​ക​ള്‍ പ​ങ്കാ​ളി​ക​ളാ​കും.
​ഹോ​സ്പി​റ്റാ​ലി​റ്റി(​ഡി​പ്ലോ​മ ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മെ​ന്‍റ്), ഹെ​ല്‍​ത്ത് കെ​യ​ര്‍, സെ​യി​ല്‍​സ് ആ​ൻ​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ലാ​ണ് അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ www.jobfest.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ല​ഭി​ക്കു​ന്ന അ​ഡ​മി​റ്റ് കാ​ര്‍​ഡി​ല്‍ പ​റ​യു​ന്ന സ​മ​യ​ത്ത് ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.