റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​യിൽ ബൈ​ക്ക് ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, January 16, 2022 11:52 PM IST
കാ​ട്ടാ​ക്ക​ട : റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ത​ടി​ക​ളി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.​ഒ​രാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രു​ത്തി​പ്പ​ള്ളി-​ക​ള്ളി​ക്കാ​ട് റോ​ഡി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നെ​യ്യാ​ർ​ഡാം ആ​ഴാ​ങ്ക​ൽ സ്വ​ദേ​ശി​യാ​യ അ​ച്ചു (20) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്ത് പ്ര​ജി​ത് (19) നെ ​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശി​വ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി റോ​ഡ​രി​കി​ൽ ഇ​ട്ടി​രു​ന്ന ത​ടി​ക​ളി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്നും മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യ റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ളി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അച്ചുവിന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആശുപത്രി മോ​ർ​ച്ച​റി​യി​ലേക്ക് മാറ്റി. മലയോര ഹൈവേയുടെ ഭാഗമായി റോഡിൽ പലയിടത്തും മരങ്ങൾ മുറിച്ച് ഇട്ടിട്ടുണ്ടെന്നും ഇവ നീക്കം ചെയ്യാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.