സാ​മൂ​ഹ്യ​വ​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി ഗൃ​ഹ​നാ​ഥ​ൻ
Monday, January 17, 2022 11:58 PM IST
കാ​ട്ടാ​ക്ക​ട: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ വീ​ടും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. ഇ​ന്ന​ലെ വീ​ടി​നു സ​മീ​പ​ത്തു സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കു​ക​ൾ അ​ഗ്‌​നി​ക്കി​ര​യാ​ക്കി. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്‌​നി​ര​ക്ഷാ സേ​ന​യു​ടെ ര​ണ്ടു യൂ​ണി​റ്റു​ക​ൾ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പൂ​വ​ച്ച​ൽ വ​ഴു​ത​ന​മു​ക​ളി​ൽ ഗം​ഗാ​ധ​ര​ന്‍റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. ഒ​രു​മാ​സ​ത്തി​നി​ടെ ഇ​വി​ടെ ര​ണ്ടു ത​വ​ണ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. പോ​ലീ​സി​ൽ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നു ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

വീ​ടി​ന്‍റെ പു​ര​യി​ട​ത്തി​നു സ​മീ​പം മ​ക​ളു​ടെ പേ​രി​ലു​ള്ള വ​സ്തു​വി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വി​റ​കു കെ​ട്ടു​ക​ൾ​ക്കാ​ണ് ഇന്നലെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ തീ​യി​ട്ട​ത് .ഇ​ത് ക​ത്തി​യ​മ​ർ​ന്നു സ​മീ​പ​ത്തി​രു​ന്ന കോ​ഴി​ക്കൂ​ടും ഭാ​ഗി​ക​മാ​യി ക​ത്തി. ഇ​തി​നു സ​മീ​പ​ത്തെ അ​ക്കേ​ഷ്യാ മ​ര​ത്തി​ലും തീ​പ​ട​ർ​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കാ​നാ​യി വ​ച്ചി​രു​ന്ന മോ​ട്ടോ​റും പൈ​പ്പും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​യ്ക്ക് തീ​യി​ട്ടി​രു​ന്നു. കി​ണ​റ്റി​ലെ സു​ര​ക്ഷാ വ​ല​യും ഉ​രു​കി ന​ശി​ച്ചു പോ​യി. ര​ണ്ടു​മാ​സ​ത്തി​ന് മു​ൻ​പ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ഇ​തേ വീ​ടി​ന്‍റെ ജ​ന​ലു​ക​ളും വാ​തി​ലു​ക​ളും ത​ക​ർ​ക്കു​ക​യും ശു​ചി​മു​റി​യു​ടെ ക്ലോ​സെ​റ്റ് ഉ​ൾ​പ്പ​ടെ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.