ക​ല്ലി​യൂ​ർ, വെ​ള്ളാ​യ​ണി മേ​ഖ​ല​യി​ൽ കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം
Tuesday, January 18, 2022 12:01 AM IST
നേ​മം : ക​ല്ലി​യൂ​ര്‍ വെ​ള്ളാ​യ​ണി മേ​ഖ​ല​യി​ലും സ​ര്‍​വ്വോ​ദ​യം വാ​ര്‍​ഡി​ലും കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പൈ​പ്പു​വ​ഴി കു​ടി​വെ​ള്ളം കി​ട്ടാ​തെ ഈ ​പ്ര​ദേ​ശ​ത്തെ നാ​ട്ടു​കാ​ർ ബു​ദ്ധി​മു​ട്ടി​ലാ​ണ്. സ​ര്‍​വോ​ദ​യം കോ​ള​നി, കീ​ര്‍​ത്തി​ന​ഗ​ര്‍, സ​ര്‍​വോ​ദ​യം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ നാ​ട്ടു​കാ​ര്‍ വ​ല​യു​ന്ന​ത്. ജ​ല​അ​ഥോ​റി​റ്റി ക​ര​മ​ന സെ​ക്‌​ഷ​ന്‍റെ കീ​ഴി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍. പ​ഴ​യ പൈ​പ്പു​ലൈ​നു​ക​ളാ​യ​തി​നാ​ലാ​ണ് കു​ടി​വെ​ള്ളം മു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ല്‍ പു​തി​യ പൈ​പ്പ് ലൈ​നു​ക​ള്‍ ഇ​ട്ട സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളം മു​ട​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പ​ണ്ട് കു​റ​ച്ച് ക​ണ​ക്‌​ഷ​നു​ക​ള്‍ മ​ത്ര​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ ഇ​ട്ട ലൈ​നു​ക​ളാ​ണ​ധി​ക​വും. പി​ന്നീ​ട് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണം കൂ​ടി​യ​ത​നു​സ​രി​ച്ച് സം​വി​ധാ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​പ്പോ​ള്‍ ജ​ല​ജീ​വ​ന്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി സൗ​ജ​ന്യ ക​ണ​ക്‌​ഷ​നു​ക​ള്‍ ന​ല്‍​കു​ന്ന​വ​ര്‍​ക്കും വെ​ള്ളം കൊ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ല്‍ രാ​ത്രി സ​മ​യ​ത്ത് മാ​ത്ര​മാ​ണ് വെ​ള്ളം കി​ട്ടു​ന്ന​ത്.

ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് പ​മ്പിം​ഗി​ന്‍റെ ശ​ക്തി കു​റ​വാ​യ​തി​നാ​ല്‍ വെ​ള്ളം കി​ട്ടു​ന്നു​മി​ല്ല. പൈ​പ്പു​വ​ഴി വെ​ള്ളം കി​ട്ടാ​ത​യാ​യ​തോ​ടെ അ​യ​ല്‍ വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളെ​യും ബ​ന്ധു​വീ​ടു​ക​ളേ​യും ആ​ശ്ര​യി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍. ഇ​ട​യ്ക്കി​ടെ വാ​ട്ട​ർ​അ​ഥോ​റി​റ്റി ടാ​ങ്ക​ര്‍​ലോ​റി​യി​ല്‍ വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഉ​പ​ഭോ​ക്ത​ക്ക​ൾ​ക്ക് പൂ​ർ​ണ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. ഇ​ത് റോ​ഡ​രി​കി​ലെ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ട റോ​ഡു​ക​ളി​ൽ വെ​ള്ളം എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്യം കൊ​ടു​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് വി​വി​ധ സം​ഘ​ട​ന​ക​ൾ.