ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Tuesday, January 18, 2022 12:01 AM IST
ആ​റ്റി​ങ്ങ​ല്‍: നി​യ​ന്ത്ര​ണം​വി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. നാ​വാ​യി​ക്കു​ളം ത​ട്ടു​പാ​ലം പാ​വൂ​ര്‍​ക്കോ​ണം പു​ത്ത​ന്‍​വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ത​ങ്ക​പ്പ​നാ​ചാ​രി​യു​ടെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ന്‍ രാ​ജേ​ഷ് (36) ആ​ണ് മ​രി​ച്ച​ത്. ആ​റ്റി​ങ്ങ​ല്‍-​വെ​ഞ്ഞാ​റ​മൂ​ട് റോ​ഡി​ല്‍ അ​വ​ന​വ​ഞ്ചേ​രി ജം​ഗ്ഷ​നു സ​മീ​പം ഞാ​യ​റാ​ഴ്ച രാ​ത്രി 10 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​വ​ന​വ​ഞ്ചേ​രി​യി​ല്‍ ഓ​ട്ടോ​റി​ക്ഷാ വ​ര്‍​ക്‌​ഷോ​പ്പ് ന​ട​ത്തു​ന്ന രാ​ജേ​ഷ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ വീ​ട്ടി​ല്‍ കൊ​ണ്ടു​വി​ട്ട​തി​നു ശേ​ഷം നാ​വാ​യി​ക്കു​ള​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യ്ക്ക​ടി​യി​ല്‍​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ജേ​ഷി​നെ ഉ​ട​ന്‍​ത​ന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ല​ക്ഷ്മി. ഏ​ക​മ​ക​ള്‍: ആ​ദി​ത്യ. സ​ഹോ​ദ​ര​ന്‍: ശ​ര​ത്.