ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നുനേ​രെ പെ​ട്രോ​ൾ ബോം​ബെറിഞ്ഞു
Wednesday, January 19, 2022 12:14 AM IST
വെ​ള്ള​റ​ട: ആ​ര്യ​ങ്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നു​നേ​രെ ഗു​ണ്ടാ സം​ഘ​ത്തി​ന്‍റെ പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം. സ്‌​റ്റേ​ഷ​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പോ​ലീ​സ് ജീ​പ്പി​ന്‍റെ ചി​ല്ലു​ക​ള്‍ ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ര്‍​ന്നു. ഒ​രു ബോം​ബ് സ്‌​റ്റേ​ഷ​നി​ലേ​ക്കും മ​റ്റൊ​ന്ന് ജീ​പ്പി​നെ ല​ക്ഷ്യ​മാ​ക്കി​യും എ​റി​ഞ്ഞു. സ്‌​റ്റേ​ഷ​നി​ലേ​ക്ക് എ​റി​ഞ്ഞ ബോം​ബ് പൊ​ട്ടാ​ത്ത​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ രാ​വി​ലെ 11ന് ‌​ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പെ​ട്രോ​ള്‍ നി​റ​ച്ച ബി​യ​ര്‍ കു​പ്പി​യു​മാ​യി ബൈ​ക്കി​ലെ​ത്തി​യ സം​ഘം സ്റ്റേ​ഷ​നു​നേ​രെ ഇവ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പെ​രി​ങ്ക​ട​വി​ള ഭാ​ഗ​ത്തു​നി​ന്നു​മെ​ത്തി​യ സം​ഘം ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം ഭാ​ഗ​ത്തേ​ക്കാ​ണ് ക​ട​ന്ന​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പെ​ട്രോ​ള്‍ ബോം​ബ് ക​ത്തി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ലൈ​റ്റ​റും പ്ര​തി​ക​ളു​ടെ ചെ​രി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് 12.30ന് ​ചെ​മ്പൂ​ര് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ സു​നീ​ഷി(19)​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം സ്‌​കൂ​ളി​നു മു​ന്നി​ല്‍​വ​ച്ച് വ​ല​തു കൈ​യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു.​സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ആ​ര്യ​ങ്കോ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ക​ഞ്ചാ​വ് സം​ഘ​മാ​ണെ​ന്ന​റി​ഞ്ഞ പോ​ലീ​സ് പ്ര​തി​ക​ള്‍​ക്കാ​യി വീ​ടു​ക​ളി​ല്‍ പ​ല​ത​വ​ണ തെ​ര​ച്ചി​ല്‍ ന​ട​ത്തി. ക​ണ്ടെ​ത്താ​നാ​കാ​ത്ത​തോ​ടെ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കു​ത്തേ​റ്റു സാ​ര​മാ​യി പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ സു​നീ​ഷ് അ​മ​ര​വി​ള​യി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ താ​മ​സി​ച്ചാ​ണ് സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ആ​രെ​ന്ന​റി​യി​ല്ലെ​ന്നാ​യി​രു​ന്നു സു​നീ​ഷ് പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യ​ത്. അ​തി​നാ​ല്‍ ക​ണ്ടാ​ല​റി​യാ​വു​ന്ന​വ​രെ പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത്. വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​യ​തും പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ഒ​രേ പ്ര​തി​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​യും പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കു​മെ​ന്നും ആ​ര്യ​ങ്കോ​ട് എസ്എച്ച്ഒ ശ്രീ​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റൂ​റ​ല്‍ എ​സ്പി ദി​വ്യ വി. ​ഗോ​പി​നാ​ഥ് സ്ഥ​ല​ത്തെ​ത്തു​ക​യും നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സി​നെ സ്ഥ​ല​ത്ത് വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വിരല ടയാള വിദഗ്ധ ചി​ത്ര, ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ന്‍ മ​ധു എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു .