കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍ യോഗം ബ​ഹി​ഷ്ക്ക​രി​ച്ചു
Friday, January 21, 2022 11:49 PM IST
ആ​റ്റി​ങ്ങ​ല്‍: കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യി​ലെ പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ കൗ​ണ്‍​സി​ല്‍​യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ച് പ്ര​തി​ഷേ​ധി​ച്ചു. ആ​റ്റി​ങ്ങ​ല്‍ ന​ഗ​ര​സ​ഭ​യി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ള​ള്‍​ക്കു കി​ട്ടേ​ണ്ട വീ​ടു​മെ​യി​ന്‍റ​ന​സ്, ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സ്ക്കോ​ള​ര്‍​ഷി​പ്പ്, വാ​തി​ല്‍​പ്പ​ടി സേ​വ​നം , പാ​ലി​യേ​റ്റീ​വ്കെ​യ​ര്‍ പ​ദ്ധ​തി, കാ​ലി​തീ​റ്റ വി​ത​ര​ണം, കാ​ലി​തൊ​ഴു​ത്ത് ന​വീ​ക​ര​ണ​ത്തി​നു​ള​ള തു​ക​ക​ള്‍ അ​ട​ക്കം ഇ​രു​പ​ത്ത​ഞ്ചോ​ളം പ​ദ്ധ​തി​ക​ള്‍​ക്കാ​യി അ​നു​വ​ദി​ച്ച ഒ​രു കോ​ടി നാ​ലു ല​ക്ഷ​ത്തി ര​ണ്ടാ​യി​രം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ച​ത്. വീ​ടു മെ​യി​ന്‍റ​ന​ന്‍​സി​നാ​യി ഭൂ​രി ഭാ​ഗം ജ​ന​റ​ല്‍ വി​ഭാ​ഗ​ക്കാ​രും ന​ഗ​ര​സ​ഭ​യി​ല്‍ എ​ഗ്രി​മെ​ന്‍റ് വെ​ച്ച് ആ​ദ്യ ഗ​ഡു​വി​നാ​യി കാ​ത്തി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി.

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പി​ച്ച​ച​ട്ടി​യി​ല്‍ കൈ​യി​ട്ടു വാ​രു​ന്ന​തി​നു പ​ക​രം ആ​ദ്യം സ​ര്‍​ക്കാ​ര്‍ ധൂ​ര്‍​ത്ത് അ​വ​സാ​നി​പ്പി​ക്ക​ണെ​മെ​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി നേ​താ​വ് പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ‍​ഞ്ഞു. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​മു​ര​ളീ​ധ​ര​ന്‍​നാ​യ​ര്‍, ജി.​ശ​ങ്ക​ര്‍, കെ.​ജെ.​ര​വി​കു​മാ​ര്‍, ര​മാ​ദേ​വി അ​മ്മ, സ​തി തു​ട​ങ്ങി​യ​വ​ര്‍ സ​ഭ ബ​ഹി​ഷ്ക്ക​രി​ച്ചു സ​ഭാ​ക​വാ​ട​ത്തി​നു മു​ന്നി​ല്‍ പ്ര​തി​ഷേ​ധി​ച്ചു.