കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ മു​പ്പ​തി​ലേ​റെ ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലും രോ​ഗ​ബാ​ധി​ത​രാ​യി പ​ല​രും അ​വ​ധി​യി​ല്‍
Saturday, January 22, 2022 11:21 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ന​ഗ​ര​സ​ഭാ പ​രി​ധി​യി​ല്‍​പ്പെ​ട്ട കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ മു​പ്പ​തി​ലേ​റെ ജീ​വ​ന​ക്കാ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത് ഇ​ന്ന​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം ഇ​രു​പ​താ​യി. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലെ ഏ​ഴു​പേ​ര്‍ ചി​കി​ത്സ​യി​ല്‍.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ല്‍ കോ​വി​ഡ് രോ​ഗ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ​വും അ​ണു​വി​മു​ക്തീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഓ​ഫീ​സ​ർ എ​സ്.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഐ.​സ​തീ​ഷ് കു​മാ​ർ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മ​ധു​കു​മാ​ർ, മു​നി​സി​പ്പാ​ലി​റ്റി ഹെ​ൽ​ത്ത് വിം​ഗ് ജീ​വ​ന​ക്കാ​രാ​യ ജ​യ​ശ്രീ, അ​ശ്വ​തി, സി​ന്ധു, കോ​വി​ഡ് ബ്രി​ഗേ​ഡ് ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ.​ര​ഞ്ജി​ത്ത്, ജി.​ജി​ജോ, സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ ശ​ശി​ഭൂ​ഷ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​പ്പോ​യി​ലെ സ്റ്റാ​ഫ് റൂ​മു​ക​ളും ഓ​ഫീ​സും ര​ണ്ട് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സി​ഐ​യും എ​സ്ഐ​യും അ​ട​ക്കം 20 പേ​ര്‍ രോ​ഗ​ബാ​ധി​ത​രാ​യ​പ്പോ​ള്‍ മ​റ്റു പോ​ലീ​സു​കാ​ര്‍​ക്ക് ജോ​ലി ഭാ​രം ഇ​ര​ട്ടി​ച്ചു. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റി​ലും രോ​ഗ​ബാ​ധി​ത​രാ​യി അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്കു പ​ക​രം താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​ന്നും ഒ​രു​ക്കി​യി​ട്ടി​ല്ല.