സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം
Saturday, January 22, 2022 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ണ​ൽ ആ​ൻ​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ് വൊ​ക്കേ​ഷ​ണ​ൽ ഗൈ​ഡ​ൻ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സ്എ​സ്എ​ൽ​സി അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​ക്കി കേ​ര​ളാ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്തു​ന്ന മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റെ​ടു​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 31ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് ഗൂ​ഗി​ൾ ഫോം ​പൂ​രി​പ്പി​ച്ചു സ​മ​ർ​പ്പി​ക്ക​ണം. ലി​ങ്ക്: https://forms.gle/UQfsxRs3jyLwJW168, ഫോ​ൺ: 0471-2330756.