ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് പു​ല്ലു​വി​ല; മദ്യഷോപ്പിനു മുന്നിൽ‍ നീണ്ടനിര
Saturday, January 22, 2022 11:27 PM IST
പേ​രൂ​ര്‍​ക്ക​ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം വ്യാ​പ​ക​മാ​യി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യ​തി​നു പു​ല്ലു​വി​ല. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ നി​ര​വ​ധി പേ​രാ​ണ് ബി​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റി​നു മു​ന്നി​ലെ​ത്തി​യ​ത്. ജ​ന​ങ്ങ​ള്‍ ഒ​രി​ട​ത്തും ഒ​ത്തു​കൂ​ട​രു​തെ​ന്നും ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നു​മു​ള്ള പോ​ലീ​സ് നി​ര്‍​ദേ​ശ​മാ​ണ് പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത്.

അ​തേ​സ​മ​യം ബി​വ​റേ​ജ് ഷോ​പ്പി​നു മു​ന്നി​ല്‍ നീ​ണ്ട നി​ര ഉ​ണ്ടാ​യി​ട്ടും ഇ​തു നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് എ​ത്തി​യി​രു​ന്നി​ല്ല. ശ​ക്ത​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ നി​ല​വി​ല്‍ വ​രു​ന്ന ഞാ​യ​റാ​ഴ്ച​യ്ക്കു മ​ണി​ക്കൂ​റു​ക​ള്‍​ക്കു മു​മ്പാ​ണ് വ​ട്ടി​യൂ​ര്‍​ക്കാ​വ് ബി​വ​റേ​ജി​ന് മു​ന്നി​ലെ തി​ര​ക്ക് എ​ന്ന​തും സം​ഭ​വ​ത്തി​ന്‍റെ ഗൗ​ര​വം വ​ര്‍​ധി​പ്പി​ക്കു​ന്നു.