ബോ​ണ​ക്കാ​ട് സ്റ്റേ ​ബ​സി​ല്ല; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ
Sunday, January 23, 2022 11:26 PM IST
വി​തു​ര: ക​ഴി​ഞ്ഞ ലോ​ക്ക്ഡൗ​ൺ കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ത്ത​ത് ബോ​ണ​ക്കാ​ട് തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും നെ​ടു​മ​ങ്ങാ​ട് ബ​സ് ഡി​പ്പോ​യി​ൽ നി​ന്നും രാ​ത്രി 8.40ന് ​പു​റ​പ്പെ​ടു​ന്ന സ്റ്റേ ​ബ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ വി​തു​ര​യി​ൽ നി​ന്നും വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം ബോ​ണ​ക്കാ​ട് ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. ബോ​ണ​ക്കാ​ട്ടേ​ക്കു​ള്ള അ​വ​സാ​ന ബ​സ് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ണെ​ന്ന​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

സ്റ്റേ ​ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​വി​ലെ 5.50ന് ​പു​റ​പ്പെ​ടു​ന്ന തി​രു​വ​ന​ന്ത​പു​രം സ​ർ​വീ​സും റ​ദ്ദാ​യ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി​ക​ൾ​ക്കും പോ​കു​ന്ന​വ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി. പു​റം​ലോ​കം കാ​ണാ​ൻ ബോ​ണ​ക്കാ​ട്ടു​കാ​ർ ആ​ശ്ര​യി​ക്കു​ന്ന​ത് കെ​എ​സ്ആ​ർ​ടി​സി​യെ മാ​ത്ര​മാ​ണ്. വ​ന​മേ​ഖ​ല​യു​ടെ ന​ടു​വി​ൽ ഒ​റ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഇ​വി​ടെ​നി​ന്ന് മ​റ്റ് വാ​ഹ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ല.