വെ​ളി​യ​ന്നൂ​ർ അ​ജ​യ​നെ അ​നു​സ്മ​രി​ച്ചു
Sunday, January 23, 2022 11:26 PM IST
നെ​ടു​മ​ങ്ങാ​ട് : പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും വി​വ​രാ​വ​കാ​ശ- പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ന്ത​രി​ച്ച വെ​ളി​യ​ന്നൂ​ർ അ​ജ​യ​നെ വി​വി​ധ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​നാ​ട്ടി​ൽ അ​നു​സ്മ​രി​ച്ചു. പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ വെ​ള്ള​നാ​ട് "പ്ര​കൃ​തി'​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​വ​ക്കു​ടി​യി​ൽ ആ​ൽ​മ​രം ന​ട്ടാ​ണ് അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്ന​ത്. പ്ര​കൃ​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി.​എ​സ്.​ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​നാ​യി. ര​ക്ഷാ​ധി​കാ​രി ജോ​ൺ പു​ന​ലാ​ൽ, സെ​ക്ര​ട്ട​റി സെ​ല​സ്റ്റി​ൻ ജോ​ൺ, ച​രി​ത്ര​കാ​ര​ൻ വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ, ആ​ർ.​നാ​ഗേ​ഷ്, കെ.​എ​സ്.​ബി​ജോ​യ് തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.

വെ​ള്ള​നാ​ട്‌ ത​പ​സ്യ ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ള്ള​നാ​ട് ജം​ഗ്ഷ​നി​ൽ അ​നു​സ്മ​ര​ണ യോ​ഗം ചേ​ർ​ന്നു. ത​പ​സ്യ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ​ശി​ധ​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി. വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വെ​ള്ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, ടൗ​ൺ വാ​ർ​ഡ് അം​ഗം എ​സ്.​കൃ​ഷ്ണ​കു​മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ എം.​രാ​ജേ​ന്ദ്ര​ൻ, കെ.​ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.