കൈ​യെ​ഴു​ത്തു ദി​ന​ത്തി​ൽ കു​ട്ടിജോ​ക്കി​ക​ൾ എ​ഴു​ത്ത് എ​ഴു​തി, സാ​ഹി​തി വാ​ണി​ പുസ്തകമാക്കി
Sunday, January 23, 2022 11:26 PM IST
തി​രു​വ​ന​ന്ത​പു​രം: കൈ​യെ​ഴു​ത്തു ദി​ന​ത്തി​ൽ കു​ട്ടി ജോ​ക്കി​ക​ൾ എ​ഴു​ത്ത് എ​ഴു​തി സാ​ഹി​തി വാ​ണി​ക്ക് ..

എ​ഴു​താ​ൻ ഒ​ന്നു​മി​ല്ലെ​ങ്കി​ൽ ക​ത്തെ​ഴു​താ​ൻ കു​ട്ടി​ക​ളോ​ട് പ​റ​ഞ്ഞു. എ​ങ്കി​ൽ പി​ന്നെ ക​ത്തെ​ഴു​ത്താ​മെ​ന്ന് അ​വ​ർ തീ​രു​മാ​നി​ച്ചു. അ​വ​ർ പ​ര​സ്പ​രം എ​ഴു​തി, കൈ​യെ​ഴു​ത്തു ദി​ന​ത്തി​ൽ അ​വ​ർ എ​ഴു​തി​യ ക​ത്തു​ക​ൾ പ്ര​കാ​ശ​നം ചെ​യ്യാ​ൻ ഇ​ന്ന​സെ​ന്‍റും ഒ​പ്പം കൂ​ടി .

ലോ​ക്ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നും സ​ർ​ഗ വാ​സ​ന​ക്കും പ്രാ​ധാ​ന്യം ന​ൽ​കാ​ൻ സാ​ഹി​തി മു​ന്നോ​ട്ടു​വ​ച്ച ആ​ശ​യ​മാ​യി​രു​ന്നു കൈ​പ്പ​ട​യി​ൽ ക​ത്തെ​ഴു​ത്ത്. സാ​ഹി​തി വാ​ണി റേ​ഡി​യോ ജോ​ക്കി​ക​ൾ അ​വ​രു​ടെ സ്വ​പ്ന ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും ചേ​ർ​ത്ത് വ​ച്ച് ക​ത്തെ​ഴു​തി​യ​പ്പോ​ൾ അ​വ​ര​റി​യാ​തെ ഒ​രു ക​ത്തു പു​സ്ത​ക​മാ​യി അ​ത് മാ​റി .സാ​ഹി​തി സെ​ക്ര​ട്ട​റി ജ​ന​റ​ലും അ​ധ്യാ​പ​ക​നും ആ​യ ബി​ന്നി സാ​ഹി​തി ച​ല​ച്ചി​ത്ര​താ​രം ഇ​ന്ന​സെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ലേ​ക്ക് കു​ട്ടി​ക​ളു​ടെ എ​ഴു​ത്തി​നേ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ൾ താ​ൻ ത​ന്നെ പ്ര​കാ​ശി​പ്പി​ക്കാ​മെ​ന്ന് താ​രം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള നാ​ൽ​പ​ത്തി ആ​റ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്വ​ന്തം കൈ​പ്പ​ട​യി​ൽ എ​ഴു​ത്ത് എ​ഴു​തി​യ​ത്. എ​ല്ലാം കൂ​ടി ചേ​ർ​ത്ത് സാ​ഹി​തി വാ​ണി​ക്ക​യ​ച്ച ക​ത്തു​ക​ൾ എ​ന്നാ​ക്കി പു​സ്ത​ക രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് കൈ​യെ​ഴു​ത്തു ദി​ന​ത്തി​ൽ ഒ​രു സ​മ്മാ​ന​വും. സാ​ഹി​തി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ന്നി സാ​ഹി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ന​സീ​ർ നൊ​ച്ചാ​ട് ,സാം ​കു​ര​ക്കാ​ർ ,മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.