വി​ദേ​ശ​മ​ദ്യ വി​ൽ​പ്പ​ന:​ യു​വാ​വ് പി​ടി​യി​ൽ
Monday, January 24, 2022 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ബി​നു താ​ജു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​ദ്യ​ൻ​കാ​വ് ഭാ​ഗ​ത്ത് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് മ​ദ്യ വി​ല്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. പു​ല്ല​മ്പാ​റ പാ​ലം ജം​ഗ്ഷ​ൻ കു​ന്നി​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ റ​ഫീ​ക്കി​നെ (38)യാ​ണ് അ​റ​സ്റ്റ് ചെ​യ്ത്.

ഇ​യാ​ളി​ൽ നി​ന്നും 24 കു​പ്പി വി​ദേ​ശ​മ​ദ്യ​വും മ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 4500 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പു​ല്ല​മ്പാ​റ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​വ​ശ്യ​ക്കാ​ർ ഫോ​ൺ മു​ഖാ​ന്ത​രം ബ​ന്ധ​പ്പെ​ടു​മ്പോ​ൾ മ​ദ്യം എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്തി​രു​ന്ന​ത്.

ബി​വ​റേ​ജ് ഷോ​പ്പി​ൽ നി​ന്നും വാ​ങ്ങു​ന്ന മ​ദ്യം 150 മു​ത​ൽ 200 രൂ​പ​വ​രെ വി​ല കൂ​ട്ടി​യാ​ണ് വി​റ്റി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.