മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ എ​ത്തി ആ​രോ​ഗ്യ മ​ന്ത്രി കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി
Monday, January 24, 2022 11:31 PM IST
മെ​ഡി​ക്ക​ല്‍ കോ​ള​ജ് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 3256 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഞാ​യ​റാ​ഴ്ച കോ​വി​ഡ് പ​രി​ശോ​ധ​ന കു​റ​വാ​യി​രു​ന്നു. സം​സ്ഥാ​ന​മൊ​ട്ടാ​കെ 55,557 സാ​മ്പി​ളു​ക​ൾ മാ​ത്ര​ണ് പ​രി​ശോ​ധി​ച്ച​ത്.

ഇതിനിടെ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശി​ച്ച് കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് വി​ല​യി​രു​ത്തി. സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ര്‍ നി​റ​ഞ്ഞു എ​ന്ന ത​ര​ത്തി​ലു​ള്ള വാ​ര്‍​ത്ത​ക​ള്‍ തെ​റ്റാ​ണെ​ന്ന് മ​ന്ത്രി രാ​വി​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഇ​ന്ന​ലെ​ത​ന്നെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​വ​സ്ഥ നേ​രി​ട്ട് വി​ല​യി​രു​ത്താ​ന്‍ മ​ന്ത്രി കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​നു ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സി​യു കി​ട​ക്ക​ക​ള്‍, വെ​ന്‍റി​ലേ​റ്റ​ര്‍, ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ നേ​രി​ല്‍ ക​ണ്ടു.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ആ​വ​ശ്യ​ത്തി​നു​ണ്ടെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. യാ​തൊ​രു ആ​ശ​ങ്ക​യ്ക്കും അ​ടി​സ്ഥാ​ന​മി​ല്ല. എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നേ​രി​ട്ട് ക​ണ്ട് ബോ​ധ്യ​മാ​യി. ഇ​ന്ന​ത്തെ പു​തി​യ രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 28 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് ഐ​സി​യു​വി​ലു​ള്ള​ത്. ഇ​നി​യും നൂ​റി​ല​ധി​കം ഐ​സി​യു കി​ട​ക്ക​ക​ള്‍ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ത​യാ​റാ​ണ്.

രോ​ഗി​ക​ള്‍ കൂ​ടു​ന്ന മു​റ​യ്ക്ക് കൂ​ടു​ത​ല്‍ ഐ​സി​യു കി​ട​ക്ക​ക​ള്‍, ഐ​സി​യു വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വ കോ​വി​ഡ് രോ​ഗി​ക​ള്‍​ക്കാ​യി തു​റ​ക്കു​ന്ന​താ​ണ്. പു​തി​യ രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​റ് കോ​വി​ഡ് രോ​ഗി​ക​ള്‍ മാ​ത്ര​മാ​ണ് വെ​ന്‍റിലേ​റ്റ​റി​ലു​ള്ള​ത്.

മ​തി​യാ​യ ആരോഗ്യ പ്രവർത്തകരെ നി​യ​മി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.