നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​രം ആ​രോ​ഗ്യ സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Tuesday, January 25, 2022 11:13 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​രം ആ​രോ​ഗ്യ സു​ര​ക്ഷി​ത ന​ഗ​രം എ​ന്ന സ​ന്ദേ​ശ​വു​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​ന് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും. മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ രാ​വി​ലെ എ​ട്ടി​ന് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന ച​ട​ങ്ങ് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ പ്രി​യാ സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ കെ.​കെ ഷി​ബു, ആ​ര്‍. അ​ജി​ത, എ​ന്‍.​കെ അ​നി​ത​കു​മാ​രി, ഡോ. ​എം.​എ സാ​ദ​ത്ത്, കൗ​ണ്‍​സി​ല​ര്‍ മ​ഞ്ച​ത്ത​ല സു​രേ​ഷ്, സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് ആ​രോ​ഗ്യ സു​ര​ക്ഷി​ത സ​മൂ​ഹം എ​ന്ന ആ​ശ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​ള്‍​ക്കൊ​ണ്ട് ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞ​ത്തി​നു മു​ന്നോ​ടി​യാ​യി വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ മേ​ധാ​വി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​ന്‍ ച​ര്‍​ച്ച സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ മീ​റ്റിം​ഗി​ല്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ പി.​കെ രാ​ജ്മോ​ഹ​ന​ന്‍, ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ എ​ന്നി​വ​രും നെ​യ്യാ​റ്റി​ന്‍​ക​ര ത​ഹ​സി​ല്‍​ദാ​ർ ശോ​ഭ സ​തീ​ഷ് മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ മേ​ധാ​വി​ക​ള്‍ മു​ത​ലാ​യ​വ​രും പ​ങ്കെ​ടു​ത്തു. ക്രി​യാ​ത്മ​ക​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ളും വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളും ച​ര്‍​ച്ച​യി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. അ​വ​യു​ടെ​യൊ​ക്കെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​തു ഇ​ട ശു​ചി​ത്വ യ​ജ്ഞം എ​ന്ന പ​രി​പാ​ടി​ക്ക് രൂ​പം ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ അ​റി​യി​ച്ചു.