ക്ഷേ​മ​നി​ധി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണം
Tuesday, January 25, 2022 11:13 PM IST
വി​ഴി​ഞ്ഞം : പ​ള്ളം മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​ൽ ഫി​ഷ​റീ​സ് ക്ഷേ​മ​നി​ധി ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ . കൊ​ച്ചു​തു​റ മു​ത​ൽ അ​ടി​മ​ല​ത്തു​റ വ​രെ​യു​ള്ള തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ൽ ഉ​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ നി​ര​വ​ധി​യാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് പ​ള്ളം മ​ത്സ്യ​ഭ​വ​ൻ ഓ​ഫീ​സി​നെ ആ​ണ് . ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ക്ഷേ​മ​നി​ധി ഓ​ഫീ​സ​റെ തൃ​ശൂ​ർ ഹെ​ഡ് ഓ​ഫീ​സി​ലേ​ക്ക് സ്ഥ​ലം മാ​റ്റി. പ​ക​രം നി​യ​മ​നം ന​ട​ത്തി​യി​ട്ടു​മി​ല്ല.

ഇ​തു​കാ​ര​ണം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, പെ​ൻ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ്, അം​ഗ​ത്വം എ​ന്നി​ങ്ങ​നെ നി​ര​വ​ധി​യാ​യ കാ​ര്യ​ങ്ങ​ൾ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ത്ര​യും വേ​ഗം ക്ഷേ​മ​നി​ധി ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ അ​ടി​മ​ല​ത്തു​റ ക്രി​സ്തു​ദാ​സ്, വി​ഴി​ഞ്ഞം നീ ​കു​ലാ​സ്, പു​ല്ലു​വി​ള ലി​മ സു​നി​ൽ, ബി. ​ജേ​ക്ക​ബ്, ആ​ന്‍റ​ണി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.