കോ​വി​ഡ് പ്ര​തി​രോ​ധം: കോ​ർ​പ്പ​റേ​ഷ​നി​ൽ ക​ൺ​ട്രോ​ൾ റൂം സ​ജീ​വം
Tuesday, January 25, 2022 11:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി ന​ഗ​ര​സ​ഭ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. നി​ല​വി​ൽ കോ​വി​ഡ് വാ​ർ റൂ​മി​ലെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പ്ര​ധാ​ന​മാ​യും ആം​ബു​ല​ൻ​സ് സേ​വ​നം ന​ൽ​കു​ന്ന​ത്. അ​തോ​ടൊ​പ്പം വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​ർ അ​റി​യി​ക്കു​ന്ന ആം​ബു​ല​ൻ​സ് ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ​ക്കും സേ​വ​നം ന​ൽ​കു​ന്നു. ഇ​ന്ന​ലെ 43 രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ന്ന​തി​ന് ന​ഗ​ര​സ​ഭ ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​സ​ഭ ക​ണ്‍​ട്രോ​ൾ റൂ​മും കോ​ൾ സെ​ന്‍റ​റും കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ ആ​കെ 61 കോ​ളു​ക​ൾ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭ്യ​മാ​യി. നാ​ല് രോ​ഗി​ക​ളെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ഡി​ക്ക​ൽ സം​ഘം നേ​രി​ട്ട് പ​രി​ശോ​ധി​ച്ചു. 10 രോ​ഗി​ക​ൾ​ക്ക് ടെ​ലി ക​ണ്‍​സ​ൾ​ട്ടേ​ഷ​ൻ ന​ൽ​കു​ന്ന​തി​നും മെ​ഡി​ക്ക​ൽ ടീ​മി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. നി​ല​വി​ൽ 14 പേ​ർ അ​ട​ങ്ങു​ന്ന മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ത് വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ൾ റൂം ​നം. 04712377702, 04712377706, 9446434440.