ഉ​ൾ​ക്ക​ട​ലി​ൽ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ര​ക്ഷ​ക​രാ​യി
Thursday, January 27, 2022 11:15 PM IST
വി​ഴി​ഞ്ഞം: എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ഉ​ൾ​ക്ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട മൂ​ന്നു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് പ​ട്രോ​ൾ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​ക്കെ​ത്തി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. വൈ​കു​ന്നേ​രം വി​ഴി​ഞ്ഞ​ത്തു നി​ന്നു ക​ട​ലി​ൽ പോ​യ പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ ഫ്രെ​ഡി, സെ​ൽ​വ​രാ​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ സ​ഞ്ച​രി​ച്ച വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ 10 നോ​ട്ടി​ക്ക​ൽ മൈ​ൽ ഉ​ള്ളി​ലെ​ത്തി​യ​പ്പോ​ൾ ത​ക​രാ​റി​ലാ​യി. ഇ​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​സ്റ്റ​ൽ എ​സ്എ​ച്ച്ഒ എ​ച്ച്. അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള. സം​ഘ​മാ​ണ് അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി ഫ്രെ​ഡി എ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. വ​ള്ള​ത്തെ കെ​ട്ടി​വ​ലി​ച്ച് രാ​ത്രി​യോ​ടെ ക​ര​യി​ൽ എ​ത്തി​ച്ചു. ശ​ക്ത​മാ​യ തി​ര​യും കാ​റ്റു​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ച്ചാ​യി​രു​ന്നു ര​ക്ഷാ ദൗ​ത്യ​മെ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു.