പു​ലി ഭീ​തി ഒഴിയാതെ മ​ല​യി​ൻ​കീ​ഴ്
Friday, May 6, 2022 12:00 AM IST
കാ​ട്ടാ​ക്ക​ട : മ​ല​യി​ൻ​കീ​ഴി​ൽ പു​ലി യു​ടേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന കാ​ൽ​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തി. അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി അ​ധി​ക്യ​ത​ർ. കാ​ണ​വി​ള കീ​ഴ്മ​ന​മ​ഠം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി മീ​ൻ വ​ള​ർ​ത്തു​ന്ന കു​ള​ത്തി​ന്‍റെ ക​ര​യി​ലാ​ണ് കാ​ൽ​പ്പാ​ടു​ക​ൾ പ​ല സ്ഥ​ല​ത്താ​യി ക​ണ്ടെ​ത്തി​യ​ത്.

നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ച​ന്ദ്ര​ൻ​നാ​യ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​യും സ്ഥ​ല​ത്തെ​ത്തി . മ​ല​യി​ൻ​കീ​ഴി​ൽ പു​ലി സാ​ന്നി​ധ്യം കാ​ണു​ന്ന​ത് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്. ക​ഴി​ഞ്ഞ 29ന് ​പു​ല​ർ​ച്ചെ മൂ​ന്നി​ന് ശാ​ന്തു​മൂ​ല ശ്രീ​നാ​രാ​യ​ണ ലെ​യ്നി​ൽ ശാ​ന്തി​ന​ഗ​റി​ന് സ​മീ​പ​ത്തെ ക്രി​സ്തു​ദാ​സി​ന്‍റെ വീ​ട്ടി​ലെ ആ​റു കോ​ഴി​ക​ളെ അ​ജ്ഞാ​ത​ജീ​വി കൊ​ന്നി​രു​ന്നു.

ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ കൊ​ണ്ട് നി​ർ​മി​ച്ച കൂ​ട് പൊ​ളി​ച്ചാ​ണ് കോ​ഴി​ക​ളെ പി​ടി​ച്ച​ത്. ക്രി​സ്തു​ദാ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തെ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്ന് പു​ലി​യോ​ട് രൂ​പ​സാ​ദൃ​ശ്യ​മു​ള്ള ഒ​രു ജീ​വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചെ​ങ്കി​ലും പു​ലി​യ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. വി​വ​രം പോ​ലീ​സി​നെ​യും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രെ​യും അ​റി​യി​ച്ചെ​ങ്കി​ലും ആ​രും സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.