കു​ടും​ബ​വ​ര്‍​ഷാ​ച​ര​ണ​വും കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും ഇ​ന്ന്
Friday, May 13, 2022 11:39 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ത്തോ​ലി​ക്കാ​സ​ഭ ആ​ഗോ​ള ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന കു​ടും​ബ വ​ര്‍​ഷ​ചാ​ര​ണ​ത്തി​ന്‍റെ തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​താ​ത​ല ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​ള്ള​യ​മ്പ​ലം ലി​റ്റി​ല്‍​ഫ്ല​വ​ർ പാ​രി​ഷ് ഹാ​ളി​ല്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ര്‍​വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം അ​തി​രൂ​പ​ത കു​ടും​ബ പ്രേ​ഷി​ത ശു​ശ്രൂ​ഷാ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ്പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ടും​ബ പ്രേ​ഷി​ത ശു​ശ്രൂ​ഷാ സ​മി​തി ന​ട​ത്തു​ന്ന കാ​രു​ണ്യ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ ശു​ശ്രൂ​ഷാ നേ​തൃ​ത്വ സം​ഗ​മ​വും സ​ഹാ​യ​വി​ത​ര​ണ​വും ച​ട​ങ്ങി​ല്‍​വ​ച്ച് ന​ട​ക്കും.​
സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 100 കു​ട്ടി​ക​ള്‍​ക്കാ​യി 10,000 രൂ​പ വീ​തം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ചു​കൊ​ണ്ടു​ള്ള ജീ​വ​ന്‍ സ​മൃ​ദ്ധി സ​മ്പാ​ദ്യ​പ​ദ്ധ​തി​യും സാ​ന്ത്വ​നം മം​ഗ​ല്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​വാ​ഹ ധ​ന​സ​ഹാ​യ​വും ക​രു​ണാ​മ​യ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം, കാ​ഴ്ച പ​രി​മി​ത​ര്‍​ക്കു​ള്ള ഒാ​ഡി​യോ ബൈ​ബി​ള്‍ വി​ത​ര​ണ​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.​മ​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി വി​ശ​പ്പു​ര​ഹി​ത ഇ​ട​വ​ക​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച ഇ​ട​വ​ക​ക​ളെ​യും പ്രോ​ലൈ​ഫ് കു​ടും​ബ​ങ്ങ​ളെ​യും ച​ട​ങ്ങി​ല്‍ വ​ച്ച് ആ​ദ​രി​ക്കും. സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് വെ​ള്ള​യ​മ്പ​ലം വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യാ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പൊ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​ക്ക് സ​ഹാ​യ​മെ​ത്രാ​ൻ ഡോ.​ആ​ർ. ക്രി​സ്തു​ദാ​സ് മു​ഖ്യാ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.