വീ​ട്ട​മ്മ​യു​ടെ കാ​ൽ ക്ലോ​സെ​റ്റി​ൽ കു​ടു​ങ്ങി
Sunday, May 15, 2022 1:03 AM IST
വി​ഴി​ഞ്ഞം: ക്ലോ​സെ​റ്റി​ൽ കാ​ൽ കു​ടു​ങ്ങി​യ വീ​ട്ട​മ്മ​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പെ​ടു​ത്തി.​വെ​ള്ളാ​യ​ണി കാ​ർ​ഷി​ക​കോ​ള​ജി​നു സ​മീ​പം ബി​ജു ഭ​വ​നി​ൽ വ​സ​ന്ത​യു​ടെ കാ​ലാ​ണ് വീ​ട്ടി​ലെ ക്ലോ​സെ​റ്റി​ൽ കു​ടു​ങ്ങി​യ​ത്.​

വി​ഴി​ഞ്ഞം ഫ​യ​ർ ഫോ​ഴ്സ് എ​ത്തി ക്ലോ​സെ​റ്റി​ന്‍റെ ഒ​രു​ഭാ​ഗം മു​റി​ച്ചു​മാ​റ്റി​യാ​ണ് ഇ​വ​രു​ടെ കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്.ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ ജി​നേ​ഷ്, അ​ഭി​രാം, അ​മ​ൽ,ഹോം​ഗാ​ർ​ഡ് ഗോ​പ​കു​മാ​ർ,ഡ്രൈ​വ​ർ സ​ജി എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.