വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച അ​ഭി​രാ​മി​ക്ക് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം
Sunday, May 15, 2022 1:08 AM IST
തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ന​ടു​റോ​ഡി​ൽ കി​ട​ന്ന​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പേ​രൂ​ർ​ക്ക​ട ലോ ​അ​ക്കാ​ദ​മി​യി​ലെ അ​വ​സാ​ന വ​ർ​ഷ നി​യ​മ വി​ദ്യാ​ർ​ഥി​നി അ​ഭി​രാ​മി​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം. കു​ന്നു​കു​ഴി​യി​ലു​ള്ള വീ​ട്ടി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ മേ​രി പു​ഷ്പം തു​ട​ങ്ങി​യ പ്ര​മു​ഖ​രെ​ത്തി ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

രാ​ത്രി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട ബാ​ബു(70) നെ ​സ്വ​ന്തം കാ​റി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് രാ​ത്രി ര​ണ്ടി​ന് മ​ര​ണം സം​ഭ​വി​ക്കു​ന്ന​തു​വ​രെ ചി​കി​ത്സ​യ്ക്കാ​യി ഓ​ടി ന​ട​ന്ന അ​ഭി​രാ​മി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ബാ​ബു​വി​ന്‍റെ ഗു​രു​ത​രാ​വ​സ്ഥ ക​ണ്ട് തൊ​ട്ട​ടു​ത്തു താ​മ​സി​ക്കു​ന്ന അ​ഭി​രാ​മി വീ​ട്ടി​ലെ കാ​റെ​ടു​ത്ത് സ്ഥ​ല​ത്തു നി​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു കു​ന്നു​കു​ഴി ഫ്ലാ​റ്റി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ബാ​ബു അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​റി​ടി​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​ർ നി​ർ​ത്താ​തെ ഓ​ടി​ച്ചു പോ​യി.

അ​നു​ജ​ത്തി ആ​ര്യ​യും അ​ഭി​രാ​മി​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ കൂ​ടെ ഉ​ണ്ട ായി​രു​ന്നു.മു​ൻ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നുംസി​പി​എം പാ​ള​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ഐ.​പി. ബി​നു, കു​ന്നു​കു​ഴി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ച​ന്ദ്ര​മോ​ഹ​ൻ, മോ​ഹ​ൻ അ​ന്പാ​ടി തു​ട​ങ്ങി​യ​വ​രും മ​ന്ത്രി​യോ​ടൊ​പ്പം എ​ത്തി​യി​രു​ന്നു. കു​ന്നു​കു​ഴി മാ​ധ​വ​മം​ഗ​ല​ത്തി​ൽ സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി പ്രോ​ഗാം ഓ​ഫീ​സ​ർ പി. ​ശ​ശി​ധ​ര​ന്‍റെ​യും ശ്രീ​ല എ​സ്. നാ​യ​രു​ടെ​യും​മ​ക​ളാ​ണ് അ​ഭി​രാ​മി.