ഇ​ട​പെ​ട​ല്‍ വേ​ണ്ട​ത് ഉ​ന്ന​ത ത​ല​ത്തി​ല്‍; പോ​രാ​ടാനുറച്ച് അ​ന്പൂ​രി നി​വാ​സി​ക​ൾ
Sunday, May 15, 2022 11:18 PM IST
തോ​മ​സ് വ​ർ​ഗീ​സ്

അ​മ്പൂ​രി​യെ​ന്ന മ​ല​യോ​ര കാ​ര്‍​ഷി​ക പ്ര​ദേ​ശ​ത്തെ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യാ​യി മു​ദ്ര​കു​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ സൂ​ച​ന​ക​ള്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പേ ആ​രം​ഭി​ച്ച​താ​ണ്. ഇ​തി​നെ​തി​രേ ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ല്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി എ​ല്ലാ സം​ഘ​ട​ന​ക​ളും ഒ​ത്തൊ​രു​മി​ച്ചു​ള്ള പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ കൃ​ഷി​ഭൂ​മി പ​രി​സ്ഥി​തി​ലോ​ല​മേ​ഖ​ല​യാ​യി ചാ​പ്പ​കു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​നെ​തി​രേ ഏ​ത​റ്റം​വ​രെ​യും പോ​രാ​ടാ​ന്‍ ത​യാ​റാ​യാ​ണ് ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ള്ള​ത്.

പു​തി​യ പ​ഞ്ചാ​യ​ത്ത്
ഭ​ര​ണ​സ​മി​തി​യു​ടെ
ആ​ദ്യ​പ്ര​മേ​യം

ഇ​ത്ത​വ​ണ അ​ധി​കാ​ര​ത്തി​ല്‍ പ്ര​വേ​ശി​ച്ച പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ​തീ​രു​മാ​നം അ​മ്പൂ​രി മേ​ഖ​ല​യെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം പാ​സാ​ക്ക​ലാ​യി​രു​ന്നു. ക​ര്‍​ഷ​ക​ര്‍ തി​ങ്ങി​വ​സി​ക്കു​ന്ന ഈ ​ഗ്രാ​മ​ത്തെ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ലാ​യി മു​ദ്ര​കു​ത്തി​യാ​ല്‍ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വ​ണ​മെ​ന്നും ക​ര്‍​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ടു​ള്ള പ്ര​മേ​യ​മാ​യി​രു​ന്നു 2021 ജ​നു​വ​രി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. വ​ല്‍​സ​ലാ രാ​ജു പ്ര​സി​ഡ​ന്‍റും തോ​മ​സ് മം​ഗ​ല​ശേ​രി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യു​ള​ള ഭ​ര​ണ​സ​മി​തി​യാ​ണ് അ​മ്പൂ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ര​ണം ന​ട​ത്തു​ന്ന​ത്. പ​രി​സ്ഥി​തി​ലോ​ല വി​ഷ​യ​ത്തി​ല്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഒ​ന്നു​മി​ല്ലാ​തെ പോ​രാ​ട്ടം ന​ട​ത്തു​ന്ന​താ​ണ് ത​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​രേ സ്വ​ര​ത്തി​ല്‍ പ​റ​യു​ന്നു.

13 വാ​ര്‍​ഡു​ക​ളു​ള്ള ഈ ​പ​ഞ്ചാ​യ​ത്തി​ലെ 10 വാ​ര്‍​ഡു​ക​ളും പ​രി​സ്ഥി​തി​ലോ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് സ്ഥി​തി ചെ​യ്യു​ന്ന ര​ണ്ടാം വാ​ര്‍​ഡ് വ​രെ ഈ ​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ജീ​വി​ക്കാ​നാ​യു​ള്ള
അ​വ​കാ​ശ​ത്തി​നാ​യി
പോ​രാ​ട്ടം

ജ​നി​ച്ച മ​ണ്ണി​ല്‍ ജീ​വി​ക്കാ​നാ​യു​ള്ള അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ട്ടം ആ​രം​ഭി​ച്ച ഈ ​ക​ര്‍​ഷ​ക സ​മൂ​ഹം ത​ങ്ങ​ളു​ടെ പോ​രാ​ട്ടം അ​ധി​കാ​രി​ക​ള്‍​ക്ക് മു​മ്പി​ലേ​ക്ക് മാ​റ്റി​യി​രി​ക്ക​ ുകയാണ്. നാ​ളെ വ​ഴു​ത​ക്കാ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ല്‍ അ​മ്പൂ​രി​യി​ല്‍ ജ​ന​ങ്ങ​ള്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ അ​തി​നു പി​ന്നി​ല്‍ ഒ​രേ ഒ​രു ല​ക്ഷ്യ​മേ ഉ​ള്ളു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ങ്ങ​ള്‍ വ​സി​ച്ച മ​ണ്ണി​നു നേ​ര്‍​ക്കു ഇ​എ​സ്ഇ​സ​ഡ് എ​ന്ന ചാ​പ്പ കു​ത്താ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം. കൃ​ഷി മാ​ത്രം ഉ​പ​ജീ​വ​ന​മാ​യി ക​ണ്ട് ജീ​വി​തം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന അ​മ്പൂ​രി​ക്കാ​ര്‍ പ​റ​യു​ന്നു ഞ​ങ്ങ​ള്‍​ക്ക് ഇ​വി​ടം വി​ട്ടൊ​രു ജീ​വി​ത​മി​ല്ല. ഇ​വി​ടെ വീ​ടു​വ​ച്ച് കൃ​ഷി​യി​റ​ക്കി വ​രും ത​ല​മു​റ​യ്ക്കും ഈ ​മ​ണ്ണി​ല്‍ ജീ​വി​ക്കാ​ന്‍ അ​ധി​കാ​രി​ക​ള്‍ അ​വ​സ​ര​മൊ​രു​ക്ക​ണം

ഉ​ന്ന​ത തലത്തിലുള്ള
ഇ​ട​പെ​ട​ല്‍ കാ​ത്ത്

ജ​ന​വാ​സ​മേ​ഖ​ല​യെ പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ല​യു​ടെ ക​ര​ട് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​വേ​ണ്ട​ത് മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ത​ല​ത്തി​ല്‍. മു​ഖ്യ​മ​ന്ത്രി, വ​നം​വ​കു​പ്പ് മ​ന്ത്രി, ജി​ല്ല​യി​ല്‍ നി​ന്നു​ള്ള എം​പി​മാ​ർ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നാ​ണ് അ​മ്പൂ​രി നി​വാ​സി​ക​ളു​ടെ ഒ​ന്ന​ട​ങ്ക​മു​ള്ള അ​ഭി​പ്രാ​യം. അ​ടി​യ​ന്ത​ര​മാ​യി കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​വു​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ ക​ര​ട് വി​ജ്ഞാ​പ​നം റ​ദ്ദാ​ക്കു​ക​യോ, അ​ല്ലെ​ങ്കി​ൽ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള ജ​ന​വാ​സ കാ​ര്‍​ഷി​ക മേ​ഖ​ല​യെ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി കൈ​ക്കൊ​ള്ളു​ക​യോ വേ​ണം. അ​തി​നാ​യാ​ണ് അ​മ്പൂ​രി​ക്കാ​രു​ടെ കാ​ത്തി​രി​പ്പ്. ജ​നി​ച്ച മ​ണ്ണി​ല്‍ ജീ​വി​ക്കാ​നാ​യു​ള്ള അ​വ​കാ​ശ​ത്തി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പ്.
അവസാനിച്ചു.