പ്രാ​ർ​ഥ​നാ പൂ​ർ​വം പൊ​റ്റ നി​വാ​സി​ക​ൾ
Sunday, May 15, 2022 11:18 PM IST
പാ​റ​ശാ​ല: ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​നം പ്രാ​ർ​ഥ​നാ​പൂ​ർ​വം സ്വീ​ക​രി​ച്ച് ചാ​വ​ലൂ​ർ പൊ​റ്റ നി​വാ​സി​ക​ൾ.
ഭാ​ര​ത​ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​ഥ​മ അ​ത്മാ​യര​ക്ത​സാ​ക്ഷി​യാ​യ ദേ​വ​സ​ഹാ​യം പി​ള്ള​യു​ടെ നാ​മ​ധേ​യ​ത്തി​ൽ ലോ​ക​ത്തി​ലെ​ത​ന്നെ പ്ര​ഥ​മ ദേ​വാ​ല​യം സ്ഥി​തി​ചെ​യ്യു​ന്ന​ത് ചാ​വ​ലൂ​ർ പൊ​റ്റ​യി​ലാ​ണ്.
ഇ​ന്ന​ലെ റോ​മി​ൽ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ത​ന്നെ പ്രാ​ർ​ഥ​ന​യു​മാ​യി വി​ശ്വാ​സി​ക​ൾ ദേ​വാ​ല​യ​ത്തി​ലെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല​യും,നൊ​വേ​ന​യും നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പ് ഡോ. ​വി​ൻ​സ​ന്‍റ് സാ​മു​വ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു.​മോ​ൺ.​ഡോ.​സെ​ൽ​വ​രാ​ജ​ൻ, ഇ​ട​വ​ക​വി​കാ​രി ഫാ. ​ജോ​സ​ഫ് അ​നി​ൽ,സ​ഹ​വി​കാ​രി ഫാ. ​വി​പി​ൻ രാ​ജ് ,ഫാ.​ജോ​സ​ഫ് ഷാ​ജി,ഫാ. ​ജി​നു റോ​സ്, ഫാ. ​ആ​ർ.​എ​ൻ.​ജി​നു ,ഫാ. ​ബെ​ന​ഡി​ക്ട്,ഫാ. ​രാ​ഹു​ൽ ആ​ന്‍റോ ,ഫാ.​സ​ജി​ൻ എ​സ്. ജോ​ൺ​സ​ൻ, ഫാ. ​മ​നു എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ ച​പ്ര​പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് അ​ഞ്ച​ലി​ക്കോ​ണം, പു​തു​ക്കു​ളം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ലെ​ത്തി.