നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കിലെ പ​ട്ട​യ​മേ​ള നാ​ളെ
Sunday, May 15, 2022 11:18 PM IST
നെ​ടു​മ​ങ്ങാ​ട്: സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക്ത​ല പ​ട്ട​യ​മേ​ള നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ത്തും. മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജ​ൻ പ​ട്ട​യ​വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 298 പ​ട്ട​യ​ങ്ങ​ളാ​ണ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ വി​ത​ര​ണ​ം ചെയ്യുന്നത്.
ഇ​ത്ത​വ​ണ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ട്ട​യം ന​ൽ​കു​ന്ന​ത് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ലാ​ണ്. 268 പ​ട്ട​യ​ങ്ങ​ൾ ആ​ണ് പ​ട്ട​യ​മേ​ള​യി​ൽ വ​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ബാ​ക്കി വ​രു​ന്ന 38 കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​സി​പ്പാ​ലി​റ്റി ലാ​ന്‍റ് അ​സൈ​ൻ​മെ​ന്‍റ് ക​മ്മി​റ്റി പാ​സാ​ക്കി​യ ഉ​ത്ത​ര​വു​ക​ളാ​ണ് യോ​ഗ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വ​രു​ന്ന ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ട്ട​യ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ പ​റ​ഞ്ഞു.