സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ക​ട​ലി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു
Sunday, May 15, 2022 11:20 PM IST
വി​ഴി​ഞ്ഞം: ആ​ഴി​മ​ല തീ​ര​ത്ത് പാ​റ​ക്കെ​ട്ടി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ക​ട​ലി​ൽ വീ​ണു മ​രി​ച്ചു. നാ​ല് പേ​ർ ര​ക്ഷ​പ്പെ​ട്ടു. പു​ന​ലൂ​ർ ഇ​ള​മ്പ​ൽ ആ​രം​പു​ന്ന ജ്യോ​തി​ഷ് ഭ​വ​നി​ൽ സു​കു​മാ​ര​ന്‍റെ​യും ഗീ​ത​യു​ടെ​യും മ​ക​ൻ എ​സ്. ജ്യോ​തി​ഷ് (24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് ആ​ഴി​മ​ല ശി​വ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​യ ഇ​രു​പ​ത്തൊ​ന്നം​ഗ തീ​ർ​ഥാ​ട​ക സം​ഘ​ത്തി​ലെ അം​ഗ​മാ​യി​രു​ന്നു ജ്യോ​തി​ഷ് . ആ​ഴി​മ​ല​ക്ഷേ​ത്ര ദ​ർ​ശ​നം ന​ട​ത്തി​യ​ശേ​ഷം താ​ഴ​ത്തെ പാ​റ​ക്കെ​ട്ടു​ക​ളി​ലെ​ത്തി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ജ്യോ​തി​ഷും നാ​ലു സു​ഹൃ​ത്തു​ക്ക​ളും നി​ന്ന പാ​റ​യി​ലേ​ക്ക് ശ​ക്ത​മാ​യ തി​ര അ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തി​ര​യ​ടി​യേ​റ്റ് ജ്യോ​തി​ഷ് ക​ട​ലി​ൽ വീ​ണു. ഒ​പ്പ​മു​ള്ള​വ​ർ നി​ല​വി​ളി​ച്ച​തോ​ടെ​യാ​ണ് ലൈ​ഫ് ഗാ​ർ​ഡു​ൾ​പ്പെ​ട്ട​വ​ർ സം​ഭ​വ​മ​റി​ഞ്ഞ​ത്. ഉ​ട​ൻ ത​ന്നെ വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. എ​സ്എ​ച്ച്ഒ എ​ച്ച്. അ​നി​ൽ​കു​മാ​ർ, എ​സ്ഐ ജി.​എ​സ്. പ​ദ്മ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ എ​എ​സ്ഐ അ​ജി​ത്,സി​പി​ഒ പ്ര​സൂ​ൺ, കോ​സ്റ്റ​ൽ വാ​ർ​ഡ​ൻ​മാ​രാ​യ സു​നീ​റ്റ്, സി​ൽ​വ​ർ​സ്റ്റ​ർ,സാ​ദി​ഖ് എ​ന്നി​വ​ർ പ​ട്രോ​ളിം​ഗ് ബോ​ട്ടു​പ​യോ​ഗി​ച്ച് തീ​ര​ത്തോ​ട് ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ അ​ടി​മ​ല​ത്തു​റ ഫാ​ത്തി​മ​മാ​ത പ​ള്ളി​യ്ക്ക് സ​മീ​പ​ത്തെ ക​ട​ലി​ൽ നി​ന്ന് ജ്യോ​തി​ഷി​നെ ക​ണ്ടെ​ത്തി. ബോ​ട്ടി​ലേ​യ്ക്ക് വ​ലി​ച്ചു​ക​യ​റ്റി​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. പു​ന​ലൂ​രി​ലെ സ്റ്റു​ഡി​യോ​യി​ൽ ഫോ​ട്ടോ​ഗ്രാ​ഫി പ​ഠി​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി​ഷ്. സ​ഹോ​ദ​രി ജ്യോ​തി. കോ​സ്റ്റ​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.