സ്നേ​ഹ​ഭ​വ​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി
Sunday, May 15, 2022 11:22 PM IST
വി​ഴി​ഞ്ഞം : മു​ല്ലൂ​ർ പ​ന​വി​ള​കോ​ട് ത​ങ്ക​മ​ണി​ക്ക് വി​ഴി​ഞ്ഞം അ​ലി​യാ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടൊ​രു​ങ്ങു​ന്നു. ഭ​ർ​ത്താ​വ് മ​രി​ച്ച​തോ​ടെ ത​നി​ച്ച​യാ ഇ​വ​ർ ഇ​ടി​ഞ്ഞ് വീ​ഴാ​റാ​യ വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ അ​വ​സ്ഥ ക​ണ്ട പ്ര​ദേ​ശ​ത്തെ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് അ​ലി​യാ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യെ അ​റി​യി​ച്ച​ത്. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ഹ​രി​കു​മാ​ർ "ത​ലോ​ട​ൽ' പ​ദ്ധ​തി പ്ര​കാ​രം സു​ര​ക്ഷി​ത സ്നേ​ഹ ഭ​വ​നം ഒ​രു​ക്കാ​നു​ള്ള ന​ട​പ​ടി​യും തു​ട​ങ്ങി. വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ നി​ർ​വ​ഹി​ച്ചു.​സി​പി​എം കോ​വ​ളം ഏ​രി​യാ സെ​ക്ര​ട്ട​റി​യും ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ പി.​എ​സ്. ഹ​രി​കു​മാ​ർ, ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​രാ​ജേ​ന്ദ്ര​കു​മാ​ർ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ.​ജെ. സു​ക്കാ​ർ​ണോ, വ​ണ്ടി​ത്ത​ടം മ​ധു, കെ. ​ജി. സ​ന​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.