െത​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി: ജ​ല​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു
Monday, May 16, 2022 11:22 PM IST
നെ​ടു​മ​ങ്ങാ​ട് :തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ചി​റ്റാ​ർ ന​ദി​യി​ൽ ആ​ഴ​കം പാ​ലം മു​ത​ൽ നെ​ടു​നീ​ലി പാ​ലം വ​രെ ന​ട​ത്തി​യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ല​ളി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.
വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ശേ​ഖ​ര​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സ​ജീ​ന കാ​സിം, ഒ .​എ​സ്. ല​ത, എ. ​ഒ​സ​ൻ​കു​ഞ്ഞ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം. ​എ. അ​ഖി​ൽ, ജ​യ​രാ​ജ്, ശാ​ലി​നി, സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ജ​ല ന​ട​ത്തം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ജെ. ​ല​ളി​ത പ​റ​ഞ്ഞു.