നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക്ഷ​ണി​ക്കു​ന്നു
Monday, May 16, 2022 11:22 PM IST
തി​രു​വ​ന​ന്ത​പു​രം: സം​വി​ധാ​യ​ക​ൻ കെ.​എ​സ്. സേ​തു​മാ​ധ​വ​ന്‍റെ പേ​രി​ൽ മ​ല​യാ​ളം വി​ഷ്വ​ൽ മീ​ഡി​യ ഇ​ൻ​ഡ​സ്ട്രി​യ​ൽ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ച​ല​ച്ചി​ത്ര അ​വാ​ർ​ഡി​ന് അ​പേ​ക്ഷ​ക്ഷ​ണി​ച്ചു.2021​ൽ റി​ലീ​സ് ചെ​യ്ത മ​ല​യാ​ള ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും മി​ക​ച്ച ച​ല​ച്ചി​ത്രം, സം​വി​ധാ​യ​ക​ൻ, ന​ട​ൻ, ന​ടി, സ​ഹ​ന​ട​ൻ, സ​ഹ ന​ടി, തി​ര​ക്ക​ഥാ​കൃ​ത്ത്, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ക.​വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും പേ​രു​ക​ൾ നി​ർ​ദേ​ശി​ക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ ത​പാ​ലി​ലോ വാ​ട്ട്സ്ആ​പ്പ് ആ​യോ അ​യ​യ്ക്കാം. നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കേ​ണ്ട വി​ലാ​സം: മ​ല​യാ​ളം വി​ഷ്വ​ൽ മീ​ഡി​യ കോ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി, 27/1819, വി​ആ​ർ​എ/​എ 4, വ​ഞ്ചി​യൂ​ർ, തി​രു​വ​ന​ന്ത​പു​രം-695035. വാ​ട്ട്സ്ആ​പ്പ് 9895070030.