ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന
Monday, May 16, 2022 11:23 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​വും ഫു​ഡ് സേ​ഫ്റ്റി വി​ഭാ​ഗ​വും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.
​വൃ​ത്തി​ഹീ​ന​വും അ​നാ​രോ​ഗ്യ​ക​ര​വു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ൻ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ശ​ശി​കു​മാ​ർ, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ ജ​യ​കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ശ്വ​തി ,സ​രി​ക, സി​ന്ധു തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.