വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ ആ​ക്ര​മ​ണം: അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Monday, May 16, 2022 11:26 PM IST
ക​ഴ​ക്കൂ​ട്ടം : വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. വെ​ട്ടു​റോ​ഡ് സ്വ​ദേ​ശി ജാ​സിം ഖാ​ൻ (29), മു​രു​ക്കും​പു​ഴ സ്വ​ദേ​ശി സി​ബി​ൽ (34), ക​ണി​യാ​പു​രം കു​ന്നി​ൽ സ്വ​ദേ​ശി രാ​ഹു​ൽ(24),കി​ഴ​ക്കും​ഭാ​ഗം സ്വ​ദേ​ശി അ​ഭി​ന​വ് (26), ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ സ്വ​ദേ​ശി ശ​ങ്ക​ർ (22) എ​ന്നി​വ​രെ​യാ​ണ് ക​ഴ​ക്കൂ​ട്ടം സി​ഐ ജെ.​എ​സ്. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്.​ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ക​ഴ​ക്കൂ​ട്ടം എ​ൻ​എ​സ്എ​സ് ഹാ​ളി​ൽ ന​ട​ന്ന വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കു​ത്തേ​റ്റ ക​ണി​യാ​പു​രം കു​ന്നി​ന​കം സ്വ​ദേ​ശി വി​ഷ്ണു (28) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ
ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​റി​നെ ആ​ദ​രി​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യ ഡോ.​ജോ​ർ​ജ് ഓ​ണ​ക്കൂ​റി​നെ ആ​ദ​രി​ക്കു​ന്നു. ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​പി.​കെ.​കോ​രു​ത് ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജി​ലെ മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി ഡോ. ​സി. ഉ​ദ​യ​ക​ല ഓ​ണ​ക്കൂ​ർ സാ​ഹി​ത്യ, സി​നി​മ മേ​ഖ​ല​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളെ അ​വ​ലോ​ക​നം ചെ​യ്യും. വൈ ​എം​സി എ ​പ്ര​സി​ഡ​ന്‍റ് കെ.​ഐ.​കോ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.