വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Monday, May 16, 2022 11:26 PM IST
വെ​ള്ള​റ​ട: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ളി​യൂ​ര്‍ ചാ​യം​പോ​റ്റ ആ​റ​ടി​ക്ക​ര​യി​ൽ ആ​ലി​ബ​ര്‍ (52)നെ ​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കി​ളി​യൂ​ര്‍ അ​നു ഭ​വ​നി​ല്‍ അ​നു​മോ​ഹ​ന്‍ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.​
ആ​ക്ര​മ​ണ​ത്തി​നി​ടെ ആ​ലി​ബ​ര​റെ ര​ക്ഷി​ക്കാ​നെ​ത്തി​യ മ​ക​ന്‍ അ​ജി​നും പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ലി​ബ​ര്‍ തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
അ​ഞ്ച് അം​ഗ​സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന ര​ണ്ടാം പ്ര​തി​യെ ഫോ​ണ്‍​കോ​ളി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പ​ക്ട​ര്‍ മൃ​തു​ല്‍​കു​മാ​ര്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന​ല്‍​കു​മാ​ര്‍, പ്ര​തീ​പ്, സാ​ജ​ന്‍, അ​ജി എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.