ഒ​രു വ​ശ​ത്ത് പൈ​പ്പി​ട​ൽ, മ​റു​വ​ശ​ത്ത് പൈ​പ്പ് പൊ​ട്ട​ൽ
Tuesday, May 17, 2022 11:40 PM IST
കാ​ട്ടാ​ക്ക​ട : ഒ​രു വ​ശ​ത്ത് പൈ​പ്പി​ട​ൽ, മ​റു​വ​ശ​ത്ത് പൈ​പ്പ് പൊ​ട്ട​ൽ. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലാ​ണ് നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി പൈ​പ്പ് പെ​ട്ട​ൽ ന​ട​ക്കു​ന്ന​ത്. മാ​റ​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പാ​ൽ​ക്കു​ന്ന്, മേ​ലാ​രി​യോ​ട്, പി​രി​യാ​കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ളി​പ്പാ​റ ശു​ദ്ധ​ജ​ല പ​ദ്ധ​തി​ക്കു​വേ​ണ്ടി​യു​ള്ള പൈ​പ്പി​ടു​ന്ന ജോ​ലി​ക​ൾ ന​ട​ക്കു​മ്പോ​ൾ പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ സ്ഥാ​പി​ച്ചി​ട്ടു​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ന്നു. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ക​യാ​ണ്.

ക​ന​ത്ത മ​ഴ​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ചെ​ളി​മൂ​ടി​യ​തു കാ​ര​ണം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ക​യാ​ണ്. കോ​ട്ട​മു​ക​ൾ-​പാ​ൽ​ക്കു​ന്ന് റോ​ഡി​ലാ​ണ് പൈ​പ്പ് പ​ല​യി​ട​ങ്ങ​ളി​ലാ​യി പൊ​ട്ടി​യ​ത്. ഈ ​റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് കു​ഴി​ച്ച് പൈ​പ്പി​ടു​ന്ന ജോ​ലി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ജോ​ലി​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​മ​ല്ലാ​തെ മ​റ്റൊ​രു വാ​ഹ​ന​വും ക​ട​ന്നു​പോ​കാ​നും ക​ഴി​യി​ല്ല.

കു​ഴി​യെ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ പൈ​പ്പ് സ്ഥാ​പി​ച്ച​ശേ​ഷം അ​തേ ദി​വ​സം ത​ന്നെ മൂ​ടു​ന്നു​ണ്ട്. എ​ന്നാ​ൽ, മ​ഴ​യും, പൈ​പ്പ് പൊ​ട്ട​ലും കാ​ര​ണം ചെ​ളി​യി​ൽ ഇ​രു ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. ചെ​ളി​യും, വെ​ള്ള​ക്കെ​ട്ടും കാ​ര​ണം വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തി​റ​ങ്ങാ​ൻ​പോ​ലും ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്.

മാ​റ​ന​ല്ലൂ​ർ-​പു​ന്നാ​വൂ​ർ റോ​ഡി​ൽ മ​ല​വി​ള​യി​ൽ ക​നാ​ലി​ന് കു​റു​കേ പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു വി​ട്ടി​രി​ക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ നെ​യ്യാ​റ്റി​ൻ​ക​ര റോ​ഡി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ പൈ​പ്പി​ട​ൽ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​തു​കാ​ര​ണം യാ​ത്ര​ക്കാ​ർ​ക്ക് പ​ല​പ്പോ​ഴും ഏ​തു​വ​ഴി പോ​ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​വു​മു​ണ്ട്.

യാ​തൊ​രു​വി​ധ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മി​ല്ലാ​തെ​യാ​ണ് എ​ല്ലാ പ​ണി​ക​ളും ഒ​രു​മി​ച്ച് ആ​രം​ഭി​ച്ച​തെ​ന്നും,താ​ത്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​യ​പ്പോ​ൾ പ​രി​ഹാ​രം കാ​ണാ​ൻ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.