ബെ​ൽ​ഗാ​മി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദ​മ്പ​തി​ക​ൾ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി
Tuesday, May 17, 2022 11:40 PM IST
വി​ഴി​ഞ്ഞം : ക​ർ​ണാ​ട​ക​യി​ലെ ബെ​ൽ​ഗാ​മി​ൽ കാ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ദ​മ്പ​തി​ക​ൾ​ക്ക് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി .കോ​വ​ളം പ​ന​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ ബി​നു രാ​ജ​യ്യ​ൻ, ഷീ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​വി മും​ബൈ​യി​ൽ നി​ന്നും വെ​ങ്ങാ​നൂ​രി​ലെ പ​ന​ങ്ങോ​ട് കി​ഴ​ക്കെ​വി​ള വീ​ട്ടി​ലേ​ക്ക് കാ​റി​ൽ വ​രു​ന്ന​തി​നി​ടെ ബെ​ൽ​ഗാ​മി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മ​ക്ക​ൾ ന​വീ​ൻ, നി​മി​ഷ എ​ന്നി​വ​ർ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. ദ​മ്പ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ബെ​ൽ​ഗാം സി​വി​ൽ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന​ങ്ങോ​ടു​ള്ള ഷീ​ന​യു​ടെ കു​ടും​ബ വീ​ട്ടി​ൽ എ​ത്തി​ച്ചു. ദ​മ്പ​തി​ക​ൾ​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ വ​ൻ​ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ൽ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ച​തോ​ടെ പ​ന​ങ്ങോ​ട് തു​ല​വി​ള ലൂ​ഥ​റ​ൻ ച​ർ​ച്ചി​നു സ​മീ​പം ദ​മ്പ​തി​ക​ൾ വീ​ട് വ​യ്ക്കാ​ൻ വാ​ങ്ങി​യ ഭൂ​മി​യി​ൽ രാ​ത്രി 8.40 ഓ​ടെ ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.