വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യി ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കോ​സ്റ്റ​ൽ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, May 17, 2022 11:44 PM IST
വി​ഴി​ഞ്ഞം: മ​ത്സ്യ ബ​ന്ധ​ന​ത്തി​നി​ടെ ഔ​ട്ട്ബോ​ഡ് എ​ൻ​ജി​ൻ കേ​ടാ​യി ദി​ശ​തെ​റ്റി ഒ​ഴു​കി​യ വ​ള്ള​വും മൂ​ന്ന് മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ​യും വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യ്‌​ക്കെ​ത്തി​ച്ചു. പു​ല്ലു​വി​ള സ്വ​ദേ​ശി​ക​ളാ​യ ഡേ​വി​ഡ്‌​സ​ൺ(36), എ​ഡ്വി​ൻ(61), ഫെ​മി​യ​ൻ ജോ​സ​ഫ്(36) എ​ന്നി​വ​രെ​യാ​ണ് വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.
പു​ല്ലു​വി​ള​യി​ൽ നി​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ക​ട​ലി​ൽ പോ​യ ഇ​വ​രു​ടെ വ​ള്ള​ത്തി​ന്‍റെ എ​ൻ​ജി​ൻ ഏ​ഴു​മ​ണി​യോ​ടെ ത​ക​രാ​റി​ലാ​യി. ശ​ക്ത​മാ​യ കാ​റ്റി​ൽ ക​രി​ങ്കു​ളം ഭാ​ഗ​ത്തെ ആ​ഴ​ക്ക​ട​ലി​ലേ​യ്ക്ക് ഒ​ഴു​കി തു​ട​ങ്ങി​യ വ​ള്ളം നി​യ​ന്ത്രി​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ ഇ​വ​ർ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. പ​ട്രോ​ൾ ബോ​ട്ടി​ൽ തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ അ​ധി​കൃ​ത​ർ രാ​ത്രി​യോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി.
ഇ​വ​രെ കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ബോ​ട്ടി​ൽ ക​യ​റ്റി​യും വ​ള്ളം കെ​ട്ടി​വ​ലി​ച്ചും വി​ഴി​ഞ്ഞ​ത്ത് ക​ര​യ്‌​ക്കെ​ത്തി​ച്ചു.