പ്ര​തി​ഷേ​ധ സ​ദ​സ് ന​ട​ത്തി
Saturday, May 21, 2022 11:30 PM IST
നേ​മം: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​നം വെ​റും വാ​യ്ത്താ​രി മാ​ത്ര​മാ​ണെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ മ​റ​വി​ൽ അ​ഴി​മ​തി​യു​ടെ സ്മാ​ര​ക​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രെ​ന്നും കെ​പി​സി​സി​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും നേ​മം നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​നു​മാ​യ ക​മ്പ​റ നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.

യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ര​മ​ന ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളാ​യ​ണി ജം​ഗ്ഷ​നി​ൽ ന​ട​ത്തിയ പ്ര​തി​ഷേ​ധ സ​ദ​സ് കേ​ര​ള കോ​ൺ​ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രു​മം സു​ന്ദ​രേ​ശ​നും, കാ​ല​ടി ജം​ഗ്ഷ​നി​ൽ മു​ൻ മ​ന്ത്രി വി.​എ​സ് ശി​വ​കു​മാ​റും, ഉ​ദ്ഘാ​ട​നം ചെ​യ്തു